ഇരുമുന്നണികള്‍ക്കും ‘അടിതെറ്റി’; കളിയില്‍ ആപ്പാണ് കേമന്‍
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പെന്നത് ഫുട്ബാള്‍ മത്സരവും ജയിക്കാന്‍ സ്ഥാനാര്‍ഥികളുടെ പെനാല്‍റ്റി ഷൂട്ടൗട്ടുമാണ് വേണ്ടതെങ്കിലോ... ചുരുങ്ങിയപക്ഷം മുഖദാറിലെങ്കിലും ആം ആദ്മി സ്ഥാനാര്‍ഥിക്ക് വിജയമുറപ്പ്. ഞായറാഴ്ച നടന്ന ‘സ്പോട്ട് കിക്കി’ല്‍ ആപ് സ്ഥാനാര്‍ഥി കളിമിടുക്ക് തെളിയിച്ചു. നൈനാംവളപ്പ് ഫുട്ബാള്‍ ഫാന്‍സ് അസോസിയേഷനാണ് സ്ഥാനാര്‍ഥികളുടെ കളി പരീക്ഷിച്ചത്.
ഗോദയിലെ മുഖ്യ എതിരാളികളായ എല്‍.ഡി.എഫിനും യു.ഡി.എഫിനും അടിതെറ്റിയ തക്കത്തില്‍ ആം ആദ്മിയും സ്വതന്ത്രനുമാണ് കയറിക്കളിച്ചത്. നൈനാംവളപ്പ് കോതി മിനിസ്റ്റേഡിയം യാഥാര്‍ഥ്യമാക്കല്‍ ലക്ഷ്യമിട്ടാണ് കോര്‍പറേഷന്‍ 57ാം വാര്‍ഡായ മുഖദാറിന്‍െറ സ്ഥാനാര്‍ഥികളുടെ സ്പോട്ട് കിക്ക് മത്സരം സംഘടിപ്പിച്ചത്.
സ്ഥാനാര്‍ഥികളായ സി. അബ്ദുറഹ്മാന്‍ (യു.ഡി.എഫ്), ടി.പി. കുഞ്ഞാദു (എല്‍.ഡി.എഫ്), കുന്നത്ത് മുഹമ്മദ് ജഹീര്‍ (ആം ആദ്മി പാര്‍ട്ടി), സി. അബ്ദുറഹ്മാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), ചെറിയകത്ത് മുനീര്‍ (എസ്.ഡി.പി.ഐ), പി.ടി. യൂസുഫ് (സ്വതന്ത്രന്‍) എന്നിവര്‍ നേരത്തേതന്നെ മൈതാനത്തിലത്തെി.
നൈനാംവളപ്പ് ഫുട്ബാള്‍ടീമിലെ ഷബീര്‍ അഹമ്മദായിരുന്നു ഗോളി. ഗോള്‍പോസ്റ്റിലേക്ക് മൂന്നു കിക്കാണ് സ്ഥാനാര്‍ഥികള്‍ എടുക്കേണ്ടത്. യു.ഡി.എഫ്, എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ രണ്ടു വീതം ഗോളും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരന്‍ ഒരു ഗോളും നേടി. ആം ആദ്മിയും സ്വതന്ത്രനും മൂന്നു ഗോളും ലക്ഷ്യത്തിലത്തെിച്ച് ഫൈനലിലത്തെി. ഫൈനലില്‍ സ്വതന്ത്രനെ പിന്തള്ളി ആപ് സ്ഥാനാര്‍ഥി ചാമ്പ്യനുമായി.
വിജയികള്‍ക്കും റണ്ണേഴ്സ്അപ്പിനും എന്‍.സി. അബൂബക്കറും സി.കെ. കോയയും ട്രോഫികള്‍ നല്‍കി.
നൈനാംവളപ്പിന്‍െറ ചിരകാലാഭിലാഷമായ മിനിസ്റ്റേഡിയം യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പുനല്‍കിയാണ് എല്ലാവരും കളംവിട്ടത്.
സ്ഥാനാര്‍ഥികളുടെ മനസ്സറിയാന്‍കൂടിയാണ് വ്യത്യസ്തമായൊരു പരിപാടിയുമായി നൈനാംവളപ്പ് ഫുട്ബാള്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്തത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
