വി.എസിന്‍െറ ആരോപണം കൃത്യമല്ല -ചെന്നിത്തല
text_fields
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സിനെതിരെ വി.എസ്. അച്യുതാനന്ദന്‍േറത് കൃത്യമായ ആരോപണമല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ടാണ് അതേക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച കേസ് ക്ളോസ് ചെയ്ത ഫയല്‍ ആണ്. പുതിയ തെളിവുണ്ടെങ്കില്‍ മാത്രമേ തുടരന്വേഷണം സാധ്യമാകൂ.
ഡി.ജി.പി ജേക്കബ് തോമസ് മികച്ച പദവികളിലത്തെിയത് ഈ സര്‍ക്കാറിന്‍െറ കാലത്താണ്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് മന്ത്രിസഭാ തീരുമാനമാണ്. മാധ്യമങ്ങളോട് സംസാരിച്ചതിന് വിശദീകരണം ചോദിച്ചത് അച്ചടക്ക നടപടിയല്ളെന്നും അത് സര്‍ക്കാറിന്‍െറ അധികാരവും അവകാശവുമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
