രാജകീയ ജീവിതം അവസാനിച്ചത് വൃദ്ധസദനത്തില്‍
text_fields
തിരുവനന്തപുരം: കുലമഹിമയാര്ന്ന രാജകീയ ജീവിതം. ഒടുവില്‍ മക്കളുടെ പോലും തുണയില്ലാതെ അനാഥ വാര്‍ധക്യം. വൃദ്ധസദനത്തില്‍ ജീവിതാന്ത്യം. കഴിഞ്ഞദിവസം നിര്യാതയായ മംഗളവര്മക്കാണ്(88) വിധി ഈ ദുര്‍ഗതി സമ്മാനിച്ചത്. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും മുന്‍കേന്ദ്രമന്ത്രിയുമായ രവീന്ദ്രവര്‍മയുടെ ഭാര്യയായിരുന്നു മംഗള. രാജകീയ സൗകര്യങ്ങളുണ്ടായിരുന്ന ജീവിതത്തില്‍നിന്ന് വാര്‍ധക്യത്തില്‍ നാട്ടിലേക്കു മടങ്ങിയപ്പോള്‍ തുണക്ക് ആരുമുണ്ടായിരുന്നില്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന മക്കള്‍ക്ക് മാതാവ് ഭാരമായപ്പോഴായിരുന്നു നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഒടുവില്‍ വരുമാനമില്ലാതെ അവര്‍ കവളാകുളത്തെ എല്‍ഡേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് വക ഹാപ്പി ഹോം എന്ന വൃദ്ധസദനത്തില്‍ അഭയം തേടി. വാര്‍ധക്യത്തില്‍ അവിടിരുന്ന് ബ്ളീഡിങ് ഹാര്‍ട്ട്, വൈറ്റ് മെമ്മറീസ് എന്നീ കൃതികളെഴുതി. അവരുടെ രചനകള്‍ അച്ചടിക്കാന്‍ പരിശ്രമിക്കുമ്പോഴാണ് അസുഖബാധിതയായി നിംസ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അമ്മാവന്‍െറ മകന് അഡ്വ.എന്‍.കെ. കൃഷ്ണപിള്ളയുടെയും നെയ്യാറ്റിന്‍കര ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ മുന്‍മന്ത്രി ഡോ.ജി. രാമചന്ദ്രന്‍െറ മൂത്ത സഹോദരി പത്മാവതി തങ്കച്ചിയുടെയും മകള്‍, മൂത്ത സഹോദരി സരസ്വതി മഹാത്മാഗാന്ധിയുടെ പൗത്രന് കാന്തിലാല്‍ ഗാന്ധിയുടെ ഭാര്യ. ഡോ.രാമചന്ദ്രനോടും ഭാര്യ മുന്‍കേന്ദ്രമന്ത്രിയായിരുന്ന ഡോ. സൗന്ദരം രാമചന്ദ്രനോടൊപ്പം മദ്രാസ് ഗാന്ധിഗ്രാമിലെ കുട്ടിക്കാലം. പിന്നീട് കേരളപാണിനി എ.ആര്. രാജവര്‍മയുടെ മകളുടെ മകനായ രവീന്ദ്രവര്‍മയുമായി വിവാഹം. അന്ന് വിവാഹച്ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭഭായി പട്ടല്‍േ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാജേന്ദ്രപ്രസാദ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടത്തു. മൂത്ത മകന് ജര്‍മനിയിലായിരുന്ന ഗൗതംവര്മ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇളയമകന് ഹര്ഷവര്ധന് ഡല്‍ഹിയില്‍ സ്ഥിരതാമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
 tvm.jpg)