നിയമന തട്ടിപ്പ്: കേസ് റദ്ദാക്കാന്‍ ഹൈകോടതി വിസമ്മതിച്ചു
text_fields
കൊച്ചി: കയര്‍ ബോര്‍ഡിലേക്ക് നിയമനത്തിന് ചുമതലപ്പെട്ട ഏജന്‍സിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ഭാരത് സര്‍വിസ് സൊസൈറ്റിയുടെ (ബി.എസ്.എസ്) മറവില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയ കേസിലെ പ്രതി പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പി.വി. ഹരിഹരന് നല്കിയ ഹരജിയാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ തള്ളിയത്.
കയര്‍ ബോര്‍ഡ് നല്കിയ താല്‍ക്കാലിക ലൈസന്‍സിന്‍െറ മറവില്‍ 6000 ഉദ്യോഗാര്‍ഥികളില്‍നിന്ന് രജിസ്ട്രേഷന് ഫീസ് ഇനത്തില്‍ 100 രൂപ വീതം ഈടാക്കിയെന്നാണ് കേസ്. ലൈസന്‍സ് കാലാവധി തീര്‍ന്ന ശേഷവും പണം പിരിക്കല്‍ തുടര്‍ന്നു. ഇപ്രകാരം 40,000 മുതല്‍ ഒരുലക്ഷം രൂപ വരെ ഈടാക്കി. ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ വ്യാപകമായി പരസ്യം നല്‍കിയാണ് ഉദ്യോഗാര്‍ഥികളെ കണ്ടത്തെിയത്. വ്യാജ നിയമനത്തിന്‍െറ പേരില്‍ പണം പിരിക്കുന്നത് സംബന്ധിച്ച പരാതിയില്‍ അടൂര്‍ പൊലീസാണ് കേസെടുത്തത്. കയര്‍ ബോര്‍ഡിന്‍െറ അനുമതിയോടെയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് രജിസ്ട്രേഷന് ഫീസ് ഈടാക്കി അപേക്ഷ സ്വീകരിക്കുന്നതെന്നും നിയമവിരുദ്ധ കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം. അന്വേഷണം തുടരുന്നതിനിടെ കേസില്‍ ഇടപെടാനാകില്ളെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന്, അന്വേഷണവുമായി ബന്ധപ്പെട്ട് പരാതിയുള്ളപക്ഷം ഉചിതസമയത്ത് ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്ന നിരീക്ഷണത്തോടെ ഹരജി തീര്‍പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
