തെരുവുനായകളെ നിയന്ത്രിച്ചില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കും: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
text_fieldsകൊച്ചി: തെരുവുനായകളെ നിയന്ത്രിക്കാന്‍ അധികാരികള്‍ നടപടിയെടുത്തില്ളെങ്കില്‍ ജനം നിയമം കൈയിലെടുക്കുമെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തെരുവു പട്ടികള്‍ക്ക് അനുകൂലമായി രംഗത്തു വരുന്നവര്‍ക്ക് കപട മൃഗസ്നേഹമാണ്. തെരുവുനായളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡി.ജി.പിക്ക് കൊമ്പുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. തെരുവുനായകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിച്ച 24 മണിക്കൂര്‍ നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേപ്പട്ടി വിഷബാധക്കെതിരെ മരുന്നു നിര്‍മിക്കുന്ന കമ്പനികള്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി അടക്കമുള്ളവര്‍ക്ക് പണം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടായില്ളെങ്കില്‍ കൂടുതല്‍ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റിന്‍െറ ചെയര്‍മാന്‍ കൂടിയായ ചിറ്റിലപ്പള്ളി അറിയിച്ചു
തെരുവുനായ ഉന്മൂലന സംഘം, ജനസേവ ശിശുഭവന്‍ പ്രവര്‍ത്തകരും ചിറ്റിലപ്പള്ളിക്കൊപ്പം സമരത്തില്‍ പങ്കുചേരുന്നു. ചിറ്റിലപ്പള്ളിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിലും ഉപവാസസമരം സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
