എ.ടി.എം കവര്‍ച്ച ശ്രമം: പ്രതി റിമാന്‍ഡില്‍
text_fieldsഅങ്കമാലി: ക്യാമ്പ് ഷെഡ് റോഡിലെ യൂനിയന്‍ ബാങ്ക് എ.ടി.എം കവര്‍ച്ച ശ്രമക്കേസില്‍ പിടിയിലായ പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലി മൂക്കന്നൂര്‍ ആഴകം ഈരാളിവീട്ടില് എല്‍ദോ ചെറിയാനെയാണ് (31) റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് എ.ടി.എം തകര്‍ക്കാന്‍ ശ്രമം നടന്നത്. മാരകായുധങ്ങളടങ്ങിയ ബാഗുമായി എ.ടി.എം കൗണ്ടറില്‍ പ്രവേശിച്ച പ്രതി മുഖംമൂടി ധരിച്ച് മണിക്കൂറോളം ശ്രമം നടത്തിയെങ്കിലും വിഫലമായതിനാല്‍ കവര്‍ച്ച ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
2014ലും യൂനിയന്‍ ബാങ്കിന്‍െറ ഇതേ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ച് ഇയാള്‍ എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അന്നും എ.ടി.എം കുത്തിപ്പൊളിച്ചെങ്കിലും പണമെടുക്കാന്‍ സാധിച്ചില്ല. എ.ടി.എമ്മിന്‍െറ സേഫ് ലോക്കര്‍ തകര്‍ക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു വീണ്ടും കവര്‍ച്ചക്ക് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്ന് ഹെല്‍മറ്റ് ധരിച്ച് കവര്‍ച്ച നടത്തിയതിനാല്‍ പ്രതിയെ കണ്ടത്തൊന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
യൂദാപുരത്ത് ‘അമ്മു’ എന്ന ഡ്രൈവിങ് സ്കൂള്‍ നടത്തിവരുന്ന പ്രതി ഏറെ സാമ്പത്തിക ക്ളേശം അനുഭവിക്കുകയാണ്. എളുപ്പത്തില്‍ പണം കണ്ടത്തൊന്‍ തേടിയ വഴിയായിരുന്നു എ.ടി.എം കവര്‍ച്ച. സി.സി ടി.വി കാമറ സ്ഥാപിച്ചത് എവിടെയാണെന്ന് മദ്യ ലഹരിയിലായിരുന്നതിനാല്‍ വ്യക്തമായി ബോധ്യപ്പെട്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
