പ്രവാസത്തിന്‍െറ ഓര്‍മകളിലേക്കൊരു പത്തേമാരി
text_fieldsമാള: നീറുന്ന പ്രവാസത്തിന്‍െറ ഓര്‍മക്കായല്ല, പ്രവാസത്തിലെ പുഞ്ചികളിലേക്കിവിടെ പത്തേമാരികള്‍ ഒരുങ്ങുന്നു. പുത്തന്‍ചിറയിലെ ശില്പി പ്രഭാകരന്‍െറ ശില്പമായ ‘പത്തേമാരി’ ഏഴാംകടല്‍ കടന്ന് മണലാരിണ്യത്തിലത്തെിയത് അതിന്‍െറ ശില്പചാതുര്യം കൊണ്ടാണ്. ഒരു സുഹൃത്തിന്‍െറ ആവശ്യപ്രകാരം മസ്കത്തിലേക്ക് ഒരെണ്ണം നിര്മിച്ചുനല്കിതാണ് തുടക്കം. ഇതോടെ ആവശ്യക്കാരേറി.‘പത്തേമാരികള്‍’ ആകാശത്തിലൂടെ പലവട്ടം പറന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഓര്‍ഡറുകളില്‍ ഏറെയും ലഭിക്കുന്നതെന്ന് പ്രഭാകരന് പറയുന്നു. ആറടി നീളവും രണ്ടരയടി വീതിയുമുള്ള ഇവ തേക്ക് മരത്തിലാണ് നിര്‍മിക്കുന്നത്. വെള്ളത്തിലൂടെ യാത്ര ചെയ്യാനാവുന്നവയും നിര്‍മിക്കാന്‍ പ്രഭാകരന് ഒരുക്കമാണ്.പ്രഭാകരനും ഓര്‍ക്കാന്‍ ഒരു പ്രവാസ കാലമുണ്ട്. 1991ല്‍ സുഹൃത്തിന്‍െറ സഹായത്താല്‍ കടല്‍ കടന്ന് മസ്കത്തിലത്തെി.ഫര്‍ണിച്ചര്‍ നിര്‍മാണമായിരുന്നു തൊഴില്‍.
രണ്ട് പതിറ്റാണ്ട് അവിടെ തങ്ങി. 2011ല്‍ നാട്ടില്‍ തിരിച്ചത്തെി. പിന്നെ തിരിച്ചുപോയില്ല. ആവശ്യക്കാര്‍ക്ക് കട്ടിലും അലമാരയും നിര്‍മിച്ചുനല്‍കി ഉപജീവനമാര്‍ഗം കണ്ടത്തെി. ഒഴിവുസമയത്ത് കണ്ടത്തെിയ തൊഴിലായിരുന്നു ശില്പ നിര്‍മാണം. ഇതില്‍ ജനശ്രദ്ധയാകര്‍ഷിച്ചത് ‘പത്തേമാരി’യായിരുന്നു. രണ്ടെണ്ണംകൂടി പണിപ്പുരയിലാണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
