വെള്ളാപ്പള്ളിക്കെതിരെ കോടതിയെ സമീപിക്കും -വി.എസ്
text_fieldsപരവൂര്‍: മൈക്രോ ഫിനാന്‍സിന്‍െറ പേരില്‍ ജനങ്ങളെ കബളിപ്പിച്ച വെള്ളാപ്പള്ളിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പാവപ്പെട്ടവരെ ചൂഷണം ചെയ്തതിന്‍െറ കൂടുതല്‍ തെളിവുകള്‍ വിവിധ ബാങ്കുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്ക് വിശേഷിച്ചും സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയെന്ന നിലയില്‍ പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ ആറുകോടി രൂപയും ബാങ്കുകള്‍ 50 കോടിയില്‍പരം രൂപയും മൈക്രോ ഫിനാന്‍സ് സംരംഭത്തിന് നല്‍കിയിട്ടുണ്ട്. അഞ്ചു ശതമാനം പലിശനിരക്കില്‍ ഈ തുക ജനങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ക്കായി വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍, 18 ശതമാനം പലിശ ഈടാക്കിയാണ് വിതരണം ചെയ്തുവരുന്നത്. ഇടപാടുകാരായ സ്ത്രീകള്‍ പ്രതിമാസ തവണകളായി പണം തിരിച്ചടയ്ക്കുന്നുണ്ട്. എന്നാല്‍, ഇത്തരത്തില്‍ തിരികെ ലഭിച്ച കോടിക്കണക്കിന് രൂപ ബാങ്കിലടയ്ക്കാതെ നടേശന്‍ ജനത്തെ കൊള്ളയടിച്ചെന്ന് വി.എസ് ആരോപിച്ചു. ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ് ആളുകള്‍ കാര്യം മനസ്സിലാക്കിയത്. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനിറങ്ങിയ നടേശന്‍ സ്ത്രീകളെ ഭയന്ന് ഇപ്പോള്‍ ഒളിച്ച് നടക്കുകയാണ്. പണം നഷ്ടപ്പെട്ട സഹോദരിമാര്‍ക്ക് അത് തിരികെ വാങ്ങി നല്‍കാന്‍ സുപ്രീംകോടതിയെയും സമീപിക്കുമെന്ന് വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
