ആഴിക്കുട്ടിയുടെ സ്വന്തം അണ്ണന്‍
text_fieldsആലപ്പുഴ: ‘എന്‍െറ അണ്ണന്‍ നാട്ടുകാരുടെ മാത്രമല്ല, ഞങ്ങളുടെയും എല്ലാമെല്ലാമാണ്. അണ്ണന്‍െറ 92ാം ജന്മദിനം കടന്നുപോകുമ്പോള്‍ കുട്ടിക്കാലം മുതലുള്ള പലകാര്യങ്ങളും മനസ്സില്‍ ഓടിയത്തെും’. വി.എസിന്‍െറ സഹോദരി പുന്നപ്ര വടക്കുപഞ്ചായത്ത് അഞ്ചാം വാര്‍ഡ് വെന്തല തറയില്‍ ആഴിക്കുട്ടി പറയുന്നു. പ്രായം 86 ആയി. വി.എസിനെക്കാള്‍ ആറുവയസ്സിന് ഇളപ്പം. കഴിഞ്ഞ ഓണത്തിനും അണ്ണന്‍ വന്നു. വരുമ്പോഴെല്ലാം പുത്തനുടുപ്പ് തരും. മുഖ്യമന്ത്രിയായപ്പോള്‍ സത്യപ്രതിജ്ഞ കാണാന്‍ ഞങ്ങളെല്ലാം പോയി. ഇവനും കുടുംബവും അന്ന് ഒപ്പമുണ്ടായിരുന്നു- അടുത്തിരുന്ന ജി. പീതാംബരനെ നോക്കി ആഴിക്കുട്ടി പറഞ്ഞു.
ആഴിക്കുട്ടിയുടെ വല്യണ്ണന്‍ വി.എസ്. ഗംഗാധരന്‍െറ മകനാണ് പീതാംബരന്‍. വി.എസിന്‍െറ വേലിക്കകത്ത് വീട്ടില്‍നിന്ന് വലിയ അകലെ അല്ലാതെയാണ് ആഴിക്കുട്ടി താമസിക്കുന്നത്. ഭര്‍ത്താവ് കെ. ഭാസ്കരന്‍ പുന്നപ്ര- വയലാര്‍ സമരസേനാനിയായിരുന്നു. 10 വര്‍ഷം മുമ്പ് മരിച്ചു. രണ്ട് പെണ്‍മക്കള്‍. ഇളയമകള്‍ സുശീലയും മരിച്ചു. മൂത്തമകള്‍ തങ്കമണി കുടുംബത്തോടൊപ്പം കണിച്ചുകുളങ്ങര കുറുപ്പംകുളങ്ങരയില്‍ താമസം. സുശീലയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ആഴിക്കുട്ടി കഴിയുന്നത്. ഇടക്കൊക്കെ വിശേഷങ്ങള്‍ അണ്ണനും ചേട്ടത്തി വസുമതിയും അന്വേഷിക്കാറുണ്ട്. ആഴിക്കുട്ടിക്ക് നിവര്‍ന്ന് നടക്കാന്‍ വയ്യ. അണ്ണന് 12 വയസ്സുള്ളപ്പോള്‍ അച്ഛനും ഏഴര വയസ്സുള്ളപ്പോള്‍ അമ്മയും മരിച്ചു. പിന്നെ കഷ്ടപ്പാടിന്‍െറ നാളുകളായിരുന്നു.
വെന്തല തറയില്‍ ശങ്കരന്‍-അക്കമ്മ ദമ്പതികള്‍ക്ക് നാലുമക്കള്‍. അതില്‍ രണ്ടാമനാണ് വി.എസ്. മൂന്നാമത്തെയാള്‍ പുരുഷോത്തമന്‍. വി.എസിന്‍െറ ജ്യേഷ്ഠന്‍ ഗംഗാധരനും അനുജന്‍ പുരുഷോത്തമനും മരിച്ചു. വെന്തലതറയാണ് വി.എസിന്‍െറ മൂലകുടുംബം. ഇവിടെനിന്നാണ് വേലിക്കകത്തേക്ക് അണ്ണന്‍ താമസം മാറിയത്.
ഞങ്ങളുടെ അച്ഛന് പലവ്യഞ്ജന കച്ചവടവും തേങ്ങാ കച്ചവടവും ഉണ്ടായിരുന്നു. പ്രധാനി ശങ്കരന്‍ എന്നായിരുന്നു അച്ഛന്‍ അറിയപ്പെട്ടത്. നീതികേടിനെ എതിര്‍ക്കുന്ന സ്വഭാവമായിരുന്നു അച്ഛന്‍േറത് . അതുതന്നെയാണ് അണ്ണന്‍െറയും സ്വഭാവം. സ്കൂളില്‍ പഠിക്കുമ്പോള്‍ സവര്‍ണ ജാതിയില്‍പെട്ടവര്‍ അണ്ണനെ ആക്ഷേപിച്ചു. അണ്ണന്‍ അച്ഛനോട് പരാതിപറഞ്ഞു. നിന്‍െറ അരയിലെ അരഞ്ഞാണംകൊണ്ട് ആക്ഷേപിച്ചവരെ അടിച്ചില്ളെയെന്ന് ചോദിച്ചു. അടുത്തദിവസം അണ്ണന്‍ അത് ചെയ്തു. ഞങ്ങളുടെ കുളത്തില്‍ വെള്ളം കോരാനത്തെുന്ന താഴ്ന്ന ജാതിയില്‍പെട്ടവരോട് ആരെങ്കിലും അയിത്തം കാണിച്ചാല്‍ ചെറുപ്പത്തില്‍തന്നെ അണ്ണനത് ഇഷ്മല്ലായിരുന്നു. ജാതിയിലും മതത്തിലും കാര്യമില്ളെന്ന് അണ്ണന്‍ എപ്പോഴും പറയുമായിരുന്നു.
ജീവിതത്തില്‍ എന്നും അണ്ണന് അടുക്കും ചിട്ടയുമുണ്ടായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ കഞ്ഞിയും പയറുമായിരുന്നു രാവിലത്തെ ആഹാരം. അണ്ണന് മീന്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് കൊഞ്ച് കറി. കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും ജന്മിത്വത്തിനെതിരെ പോരാടാനും ഉറച്ച മനസ്സോടെയാണ് അണ്ണന്‍ പുറപ്പെട്ടത്. വല്യണ്ണന്‍ ഗംഗാധരനൊപ്പം കുറച്ചുകാലം തുന്നല്‍ ജോലിയില്‍ നിന്നെങ്കിലും അണ്ണന്‍െറ മനസ്സ് മുഴുവന്‍ പാര്‍ട്ടിയായിരുന്നു. അക്കാലത്ത് വല്യണ്ണന്‍ കുട്ടമംഗലത്ത് ഒരു തയ്യല്‍ക്കട അണ്ണനുവേണ്ടി ശരിയാക്കി കൊടുത്തു. ഇവിടെനിന്ന് തയ്യല്‍ മെഷീനെല്ലാം കൊണ്ടുപോയി. അവിടെനിന്ന് ജോലിചെയ്യണമെന്ന് പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞ് വല്യണ്ണന്‍ ചെന്നപ്പോള്‍ കടയില്‍ ആരുമുണ്ടായില്ല. അണ്ണന്‍ കുട്ടനാട്ടിലെ പാവങ്ങളായ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. എത്രദൂരം നടന്നും പ്രസംഗിച്ചും വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് നിശ്ചയമില്ല. പുലര്‍ച്ചെതന്നെ ദിനചര്യകള്‍ പൂര്‍ത്തിയാക്കി ഉത്തരവാദിത്തത്തിലേക്ക് കടക്കുന്ന ശീലമായിരുന്നു. അതിന് ഒരുമാറ്റം ഇപ്പോഴുമില്ല. അനാവശ്യമായ ഒരു ആഹാരവും കഴിക്കില്ല. അണ്ണന്‍െറ ആരോഗ്യത്തിന്‍െറ രഹസ്യം ആഴിക്കുട്ടി വിവരിക്കുന്നു. 18ാം വയസ്സില്‍ തുടങ്ങിയതാണ് പാര്‍ട്ടി പ്രവര്‍ത്തനം. ആര്‍ഭാടമില്ലാത്ത വസ്ത്രധാരണവും അന്നുതൊട്ടേ ഉണ്ട്. ചേട്ടത്തിയുടെ പരിചരണവും അണ്ണന്‍െറ ഭാഗ്യമാണ്. അണ്ണന്‍ എന്നും ആരോഗ്യത്തോടെ ഇരിക്കണം. അണ്ണന്‍െറ സേവനം ഇനിയും നാടിനുണ്ടാവണം. അതാണ് ആഴിക്കുട്ടിയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.