Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഷീനുകള്‍ വന്നു;...

മെഷീനുകള്‍ വന്നു; പഞ്ചിങ്ങില്‍ ആശങ്കയുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

text_fields
bookmark_border
മെഷീനുകള്‍ വന്നു; പഞ്ചിങ്ങില്‍ ആശങ്കയുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍
cancel

കൊല്ലം: നാലുകോടി രൂപ ചെലവില്‍ കെല്‍ട്രോണിന്‍െറ സഹായത്തോടെ കെ.എസ്.ആര്‍.ടി.സിയുടെ 97 യൂനിറ്റുകളില്‍ പഞ്ചിങ് മെഷീന്‍ വെക്കുന്ന നടപടി ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി കൊല്ലം ഡിപ്പോയില്‍10 പഞ്ചിങ് മെഷീനുകള്‍ സ്ഥാപിക്കുന്ന പണികള്‍ തുടങ്ങി.
സാമ്പത്തിക പ്രതിസന്ധി പറയുന്ന കെ.എസ്.ആര്‍.ടി.സിയുടെ പഞ്ചിങ് പരിഷ്കാരം അനാവശ്യമെന്നാണ് വിലയിരുത്തല്‍. ഡിപ്പോയുടെ വലുപ്പമനുസരിച്ചും ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചും ആറു മുതല്‍ 10 വരെ മെഷീനുകളാണ് സ്ഥാപിക്കുന്നത്. 32,000 രൂപ ചെലവഴിച്ചാണ് ഓരോ മെഷീനും വെക്കുന്നത്.  ജീവനക്കാരില്‍ 80 ശതമാനത്തോളം വരുന്ന ഓപറേറ്റിങ് സ്റ്റാഫുകളുടെ കാര്യത്തില്‍ നിലവിലെ നിയമംതന്നെ കര്‍ശനമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.ഡ്യൂട്ടി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് ഓപറേറ്റിങ് ജീവനക്കാര്‍ ഡിപ്പോയില്‍ ഹാജരാകണം. ടിക്കറ്റ് റാക്കുകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍ ഇവ എണ്ണി കൃത്യമാക്കാനും മറ്റുമാണ് അരമണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നത്.എന്നാല്‍, ടിക്കറ്റ് മെഷീന്‍ സെറ്റ് ചെയ്യാനും മറ്റും നാല് മിനിറ്റില്‍ താഴെ മതി. എന്നിട്ടും അരമണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമത്തില്‍ മാറ്റമുണ്ടായിട്ടില്ല. സര്‍വിസുകള്‍ അവസാനിച്ച് ഡിപ്പോയിലത്തെിയാലും കണക്കുകളും സര്‍വിസ് തുടങ്ങിയതും അവസാനിച്ചതുമുള്‍പ്പടെ ചെക് ഷീറ്റ് സമര്‍പ്പിക്കുകയും കലക്ഷന്‍ തുക കൃത്യപ്പെടുത്തി അടക്കുകയും ചെയ്താല്‍ മാത്രമേ ജീവനക്കാര്‍ക്ക് ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ കഴിയൂ. ബസ് നിശ്ചയിച്ചിരിക്കുന്ന സമയത്തിനു മുമ്പ് ഡിപ്പോയില്‍ എത്തിയാല്‍ അത് ഗുരുതര തെറ്റുമാണ്.
ജീവനക്കാരന്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്താലും നിശ്ചയിച്ചിരിക്കുന്ന ബസ് എന്തെങ്കിലും കാരണത്താല്‍ സര്‍വിസ് നടത്താന്‍ കഴിഞ്ഞില്ളെങ്കില്‍ ഡ്യൂട്ടി ലഭിക്കില്ളെന്നാണ് നിയമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story