വിശേഷം പങ്കുവെച്ചും സൗഹൃദം പുതുക്കിയും വോട്ടുപിടിത്തം
text_fieldsവടുതല: സ്ഥാനാര്‍ഥിത്വം ഉറപ്പായതിനുശേഷമുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ വോട്ടുപിടിത്തം ഗംഭീരമായി. അതിരാവിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സ്ഥാനാര്‍ഥികള്‍ വോട്ടുതേടി യാത്ര ആരംഭിച്ചു.
പിന്നീട് ഓരോ വീട്ടു മുറ്റത്തും നിറപുഞ്ചിരിയോടെ അവര്‍ എത്തി വിശേഷങ്ങള്‍ പങ്കുവെക്കലും സൗഹൃദങ്ങള്‍ പുതുക്കലുമായി. അവസാനമായാണ് വോട്ടഭ്യര്‍ഥന നടത്തിയത്. പല വോട്ടര്‍മാരും അവരുടെ ആവശ്യങ്ങളും പരാതികളും പറയാന്‍ മറന്നില്ല. വോട്ടര്‍മാരുടെ സ്ഥിരം മറുപടിയായ ‘വോട്ട് നിങ്ങള്‍ക്ക് തന്നെ’ എന്ന മറുപടിയും നല്‍കിയാണ് സ്ഥാനാര്‍ഥികളെ അടുത്തവീട്ടിലേക്ക് യാത്രയാക്കിയത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വോട്ടഭ്യര്‍ഥനയില്‍ മുന്നില്‍. പൊതുസ്ഥലങ്ങളും കവലകളും കേന്ദ്രീകരിച്ചും വോട്ടഭ്യര്‍ഥന നടന്നു. പലയിടങ്ങളിലും അനൗണ്‍സ്മെന്‍റ് പ്രചാരണവും നടക്കുന്നുണ്ട്. നിയന്ത്രണങ്ങളുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ കവലകളിലും മറ്റുമായി കൈവീശി ചിരിച്ചുനില്‍ക്കുന്നു. ചുവരെഴുത്തുകളും സജീവമാണ്. വരുംദിവസങ്ങളില്‍ ഓരോ വാര്‍ഡിലെയും വീട്ടു മുറ്റത്ത് സ്ഥാനാര്‍ഥികളുടെ ബഹളമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
