കെ.പി.സി.സിയെ വെല്ലുവിളിച്ച പഞ്ചായത്ത് മുന്‍ പ്രസിഡന്‍റിന് സസ്പെന്‍ഷന്‍
text_fieldsതിരുവനന്തപുരം: പാര്‍ട്ടി തീരുമാനം മറികടന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രികനല്‍കിയ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്‍റ് കെ. രാകേഷിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റിന്‍േറതാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തെറ്റായ നടപടികള്‍ക്കും കൂട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി പള്ളിച്ചല്‍ മണ്ഡലം കമ്മിറ്റിയെയും പിരിച്ചുവിട്ടു. കമ്മിറ്റിയുടെ താല്‍ക്കാലിക ചുമതല തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. മണികണ്ഠന് നല്‍കിയതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. രാകേഷിന്‍െറ സ്ഥാനാര്‍ഥിപ്രശ്നത്തില്‍ ശനിയാഴ്ച കെ.പി.സി.സി ഓഫിസില്‍ ഒരുസംഘം എത്തി ബഹളമുണ്ടാക്കിയിരുന്നു.
മൂക്കുന്നിമലയിലെ അനധികൃത പാറഖനനവും ക്രഷറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളും ആരോപണങ്ങളും വിജിലന്‍സ് കേസും കണക്കിലെടുത്ത് രാകേഷിന് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് ഡി.സി.സിക്ക് കെ.പി.സി.സി നിര്‍ദേശംനല്‍കിയിരുന്നു. എന്നാല്‍, തീരുമാനം മറികടന്ന് രാകേഷ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ട്ടിചിഹ്നം അനുവദിക്കുന്നതിന് സമ്മര്‍ദതന്ത്രങ്ങളുടെ ഭാഗമായി കെ.പി.സി.സി ഓഫിസിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ച് ബഹളമുണ്ടാക്കാന്‍ പ്രേരണ നല്‍കിയതായും കെ.പി.സി.സി കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
