ആര്‍.എസ്.എസിന്‍േറത് ഹൈന്ദവതയല്ല; നാസിസം –പിണറായി
text_fieldsഫറോക്ക്: ലോകര്‍ക്കെല്ലാം സൗഖ്യംനേരുന്ന ഹൈന്ദവദര്‍ശനങ്ങളല്ല ആര്‍.എസ്.എസ് പിന്തുടരുന്നതെന്നും ജൂതവിദ്വേഷം മുഖമുദ്രയാക്കിയ ഹിറ്റ്ലറുടെ നാസിസമാണ് അതിന്‍െറ പ്രചോദനമെന്നും സി.പി.എം നേതാവ് പിണറായി വിജയന്‍. മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനം ഫറോക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിയോജിക്കുന്നവര്‍ക്കെതിരിലെല്ലാം വിദ്വേഷംചൊരിയുന്ന പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. അതിലേക്ക് ആളെ കൂട്ടാനാണ് എസ്.എന്‍.ഡി.പിയുടെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്.
വിദ്വേഷ വര്‍ഗീയവത്കരണത്തിന് രാജ്യത്തേറ്റവും പ്രതിബന്ധമായി നില്‍ക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ തകര്‍ത്തുമാത്രമേ ഫാഷിസവത്കരണം സാധ്യമാകൂ എന്നതിനാല്‍ ആരെ കൂട്ടുപിടിച്ചും ഇടതു മതേതരചേരിയെ ഇല്ലാതാക്കാനാണ് ശ്രമം. അവശവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും എന്നും അത്താണിയായ പാര്‍ട്ടികള്‍ ജയിച്ചുവരേണ്ടതുണ്ട്. യു.ഡി.എഫിന്‍െറ അഴിമതിക്കും ബി.ജെ.പിയുടെ വര്‍ഗീയതക്കുമെതിരെ വോട്ട് ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ബഷീര്‍ കുണ്ടായിത്തോട് അധ്യക്ഷത വഹിച്ചു. എളമരം കരീം എം.എല്‍.എ, വി.കെ.സി. മമ്മദ്കോയ, വാളക്കട ബാലകൃഷ്ണന്‍, എ. ബാലകൃഷ്ണന്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, കലാം കടുവന്നത്ത്, എം. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_7.jpg)