‘ആര് ജയിക്കും’ നിങ്ങള്‍ക്കും പ്രവചിക്കാം
text_fieldsകോട്ടയം: സ്ഥാനാര്‍ഥികള്‍ ഫോട്ടോയെടുക്കാനത്തെിയാല് ചിരിക്കുന്ന മനോഹരചിത്രം നല്കി മടക്കുകയാവും മിക്കവാറും സ്റ്റുഡിയോക്കാരും ചെയ്യുക. എന്നാല്‍, ചിങ്ങവനത്തെ അനഘ സ്റ്റുഡിയോയുടെ ഭിത്തിയില്‍ ഈ ചിത്രങ്ങളെല്ലാം ചിരിച്ചു നില്‍പ്പുണ്ട്. വെറുതെ ചിരിച്ചു നില്ക്കുകയല്ല ഇവര്‍, സമ്മാനങ്ങളുമായാണ് നില്പ്. സ്റ്റുഡിയോയിലത്തെി ചിരിനോക്കി ഇവരുടെ വിജയം ആര്‍ക്കും പ്രവചിക്കാം. സമ്മാനങ്ങളും നേടാം.
കോട്ടയം നഗരസഭയിലേക്കും ത്രിതല പഞ്ചായത്തുകളിലേക്കും ഈ പ്രദേശത്തുനിന്ന് മത്സരിക്കുന്നവരാണ് അനഘ സ്റ്റുഡിയോയിലത്തെി ചിത്രങ്ങള്‍ എടുത്തത്. അപ്പോഴാണ് സ്റ്റുഡിയോയുടെ മേല്‍നോട്ടം വഹിക്കുന്ന അനില്‍ കണിയാമ്മലയുടെ മനസ്സില്‍ ‘ലഡു’ പൊട്ടിയത്. ഉടനെ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ എടുത്തുമാറ്റി. പകരം സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ പതിപ്പിച്ചു.
പ്രവചന മത്സരത്തിന് കളവുമൊരുക്കി. ‘ഇവരില്‍ ആര് ജയിക്കും’ നിങ്ങള്‍ക്കും പ്രവചിക്കാം. പോസ്റ്ററുകളില്‍ തിളങ്ങി നില്ക്കാന് സ്റ്റുഡിയോക്കാരുടെ സഹായവും സ്ഥാനാര്‍ഥികള്‍ തേടുന്നുണ്ട്. കറുത്തവരെ വെളുപ്പിച്ച്, നരയും മുഖചുളിവുകളും മാറ്റിയാണ് സ്റ്റുഡിയോക്കാര്‍ പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
