ശാശ്വതീകാനന്ദയുടെ മരണം: പ്രിയനെയും ബിജു രമേശിനെയും ചോദ്യംചെയ്യും
text_fieldsകൊച്ചി: ശിവഗിരിമഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പുനരന്വേഷണസാധ്യത പരിശോധിക്കാന്‍ ആരോപണമുന്നയിച്ച ബിജു രമേശ്, ആരോപണവിധേയനായ പള്ളുരുത്തി പ്രിയന്‍ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും.
പുതിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ പുനരന്വേഷണം ആവശ്യപ്പെടാവുന്ന തരത്തില്‍ എന്തെങ്കിലും തെളിവ് ലഭിക്കുമോയെന്ന് പരിശോധിക്കുകയാണ് ക്രൈം ബ്രാഞ്ചിന്‍െറ ലക്ഷ്യം.
ഇത്തരത്തില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ കണ്ടത്തൊനാണ് ക്രൈംബ്രാഞ്ച് മേധാവി എറണാകുളം എസ്.പിയോട് ആവശ്യപ്പെട്ടിട്ടുള്ളത്്. ബിജു രമേശ്, പ്രിയന്‍ എന്നിവര്‍ക്കുപുറമെ മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിച്ചവരെയും ആരോപണവിധേയരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും.
ഇതില്‍ ശാശ്വതീകാനന്ദയുടെ സഹായിയായിരുന്ന സാബു ഉള്‍പ്പെടെയുള്ളവരാണ് പ്രധാനികള്‍. ആലുവപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയ ശാശ്വതീകാനന്ദയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വെളിപ്പെടുത്തലിന്‍െറ നിജസ്ഥിതി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ സുപ്രധാനമായ എന്തെങ്കിലും വിട്ടുകളഞ്ഞിട്ടുണ്ടോയെന്നാണ് പരിശോധിക്കുക. ഇത്തരത്തില്‍ നിര്‍ണായകമായ എന്തെങ്കിലും കണ്ടത്തൊനായില്ളെങ്കില്‍ കേസ് പുനരന്വേഷിക്കാന്‍ കഴിയില്ളെന്ന സാങ്കേതിക പ്രശ്നവും ക്രൈംബ്രാഞ്ചിനു മുന്നിലുണ്ട്.
അതേസമയം, സ്വാമിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട പ്രവീണ്‍ വധക്കേസ് പ്രതി പള്ളുരുത്തി പ്രിയന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ഇയാളെ വീണ്ടും ചോദ്യംചെയ്യുന്നത് കേസില്‍ നിര്‍ണായകമാണ്്.
കൂടാതെ, സ്വാമിയുടെ സന്തതസഹചാരിയായിരുന്ന സാബുവിനെ പുതിയ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായി ചോദ്യംചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.