എന്നെ വേട്ടയാടുന്നു- വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനു ശേഷം തന്നെ എല്‍.ഡി.എഫും യു.ഡി.എഫും വേട്ടയാടുകയാണൈന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നെ വ്യക്തിപരമായും ബിസിനസിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം തുടങ്ങിരിക്കുന്നു. മോദിയെ കണ്ടതില്‍ എന്താണ് തെറ്റ്. തന്നെ മാത്രം എന്തിനാണ് വേട്ടയാടുന്നതെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴ പ്രസ് ക്ളബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന രീതിയിലാണ് കടന്നാക്രമണം നടത്തുന്നത്. കേരളാ കോണ്‍ഗ്രസിലും ലീഗിലും ആരും വര്‍ഗീയത കാണുന്നില്ല. ബി.ജെ.പിയില്‍ മാത്രം വര്‍ഗീയ കാണുന്നതെങ്ങനെയാണ്. യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുമുന്നണികളും എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് സീറ്റു വെച്ചു നീട്ടുന്നു. ന്യൂനപക്ഷ പ്രീണനത്തിനായി ഇരു മുന്നണികളും മത്സരിക്കുകയാണ്. നീതി നിഷേധിക്കുമ്പോഴാണ് ജാതീയത വളരുന്നത്. ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന ഭീതിയിലാണ് ഈ കടന്നാക്രമണമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
വാര്‍ത്തക്കു വേണ്ടി തന്നെ ഇരായാക്കരുത്. ആരോപണങ്ങള്‍ തനിക്ക് ശക്തി പകരുകയാണ്. ഒന്നുമില്ലാത്ത കുടംബത്തിലല്ല താന്‍ ജനിച്ചത്. എന്‍െറ സ്വത്തിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആരോപണം ഉന്നയിക്കുന്നവരുടെ സ്വത്തും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൈക്രോഫിനാന്‍സ് പദ്ധതിക്ക് ഭരണഘടനാപരമായി അംഗീകാരമുണ്ടെന്നും ബെല്‍ ചിറ്റ്സ് ഫണ്ടില്‍ തനിക്ക് ഓഹരിയുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് വെള്ളാപ്പള്ളി ഒഴിഞ്ഞു മാറി. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പല പ്രാവശ്യം മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. മര്യാദ ഇല്ലാതെയാണ് നിങ്ങള്‍ പെരുമാറുന്നത്. എനിക്ക് പല ബിസിനസുമുണ്ട്, എന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണെങ്കില്‍ ഞാനിവിടെ ഇരിക്കില്ല, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ സൗകര്യമില്ളെ ന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
