ലക്ഷംവീട് നിര്‍മാണത്തിന് കേന്ദ്രത്തിന്‍െറ സഹായവാഗ്ദാനം
text_fields
ന്യൂഡല്‍ഹി: കേരളത്തില്‍ വീടില്ലാത്ത പാവപ്പെട്ടവര്‍ക്കായി ഒരുലക്ഷംവീടുകള് നിര്‍മിക്കുന്നതിന് കേന്ദ്രം സഹായം വാഗ്ദാനം ചെയ്തു. കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറര ശതമാനം വായ്പാപലിശ സഹായമായി നല്‍കാമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി ഇബ്രാഹീംകുഞ്ഞ് എന്നിവരെ അറിയിച്ചു. 3000 കോടി രൂപ ചെലവില്‍ ഒരുലക്ഷം വീടുകള്‍ എല്ലാ ജില്ലകളിലുമായി നിര്‍മിക്കാനാണ് സംസ്ഥാനസര്‍ക്കാറിന്‍െറ പദ്ധതി. അതനുസരിച്ച് പഴയ ലക്ഷംവീട് കോളനികളിലെ ജീര്‍ണിച്ച 50,000 വീടുകള്‍ പൊളിച്ചുപണിയും. ബാക്കി വീടുകള്‍ സ്വന്തമായി സ്ഥലമുള്ളവര്ക്കുവേണ്ടിയാണ്. തമിഴ്നാട് മാതൃകയില്‍ ഈ വീടുകള്‍ നിര്‍മിക്കുന്നകാര്യം പഠിക്കാന്‍ മന്ത്രി എം.കെ. മുനീറിന്‍െറ നേതൃത്വത്തിലുള്ള സംഘം അവിടെ പോയിരുന്നു. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാറിന് മൂലധന ചെലവില്ല. പൂര്‍ണമായും ബാങ്ക് വായ്പയെ ആശ്രയിക്കും. ബാങ്കുകള്‍ ഒന്‍പതര ശതമാനം പലിശക്കാണ് വായ്പ നല്‍കുന്നത്. ഇതിന്‍െറ തിരിച്ചടവിനുള്ള തുക കണ്ടത്തൊന്‍ പെട്രോള്‍, ഡീസല്‍ എന്നിവക്ക് ലിറ്ററിന്മേല് ഒരു രൂപ നിരക്കില്‍ സംസ്ഥാനം സെസ് ഈടാക്കിവരുന്നുണ്ട്. കേന്ദ്രം നല്കുന്ന സഹായം കഴിച്ച് ബാക്കിനില്ക്കുന്ന മൂന്നു ശതമാനം പലിശത്തുക, സാമൂഹിക ഉത്തരവാദിത്ത നിധിയില്‍നിന്ന് നല്‍കണമെന്ന് ബാങ്കുകളോട് അഭ്യര്‍ഥിക്കാനാണ് സംസ്ഥാനസര്‍ക്കാറിന്‍െറ തീരുമാനം.
ഇന്ധനവില്പനയിലൂടെ സെസ് ഇനത്തില്‍ കിട്ടുന്ന വരുമാനത്തിന്‍െറ പകുതി തുക ചെലവിട്ട് വിവിധ ജില്ലകളിലായി 21 റോഡ് വിപുലീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 3317 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നടപടി വൈകാതെ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.