ഗോവധത്തെക്കുറിച്ച് അറിയില്ല; ഇറച്ചി കഴിക്കാറുണ്ട് -വെള്ളാപ്പള്ളി നടേശന്‍
text_fieldsആലപ്പുഴ: വിവാദമായ ഗോവധ വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ളെന്നും എന്നാല്‍, പശുവിന്‍െറ ഇറച്ചി കഴിക്കാറുണ്ടെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രസ്ക്ളബിന്‍െറ മുഖാമുഖം പരിപാടിയില്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക നേട്ടത്തിനുവേണ്ടി സംഘടനയെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തോട് അദ്ദേഹം പരുഷമായാണ് പ്രതികരിച്ചത്.
നല്ല സമ്പത്തുള്ള കുടുംബത്തിലെ അംഗമാണ് താനെന്നും അച്ഛന്‍ ആവശ്യത്തിന് സ്വത്ത് സമ്പാദിച്ച് തന്നിട്ടുണ്ടെന്നും 35,000ഓളം തേങ്ങവരെ ഇടുന്ന പറമ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചവരും പിന്നീട് തന്‍െറ വീടിന് മുന്നില്‍ ബഹളമുണ്ടാക്കിയവരുമെല്ലാം ആരോപണം ഉന്നയിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
