മഞ്ചേശ്വരത്തും കുമ്പളയിലും യു.ഡി.എഫിന് വിജയം
text_fieldsമഞ്ചേശ്വരം/കുമ്പള:എതിര്‍ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് മഞ്ചേശ്വരം, കുമ്പള ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് 20ാം വാര്‍ഡ് ഉദ്യാവറിലെ ലീഗ് അംഗം അലീമയാണ് എതിരില്ലാതെ വിജയിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ബുധനാഴ്ച ഈ വാര്‍ഡില്‍ രണ്ടുപേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്.
അലീമക്ക് പുറമെ ലീഗിലെ ഡമ്മി സ്ഥാനാര്‍ഥിയായ സമീറബാനു മാത്രമാണ് ഇവിടെ പത്രിക സമര്‍പ്പിച്ചിരുന്നത്. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ സമീറബാനു വ്യാഴാഴ്ച പത്രിക പിന്‍വലിച്ചതോടെ അലീമയെ തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ലീഗ് അംഗമായി മത്സരിച്ച മുഹമ്മദ് മുക്താര്‍ 583 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്നും വിജയിച്ചത്. ആറുപേരാണ് ഇവിടെ കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ രണ്ടാംസ്ഥാനത്ത് എത്തിയ ബി.ജെ.പിക്ക് 93 വോട്ടും മൂന്നാമതത്തെിയ എസ്.ഡി.പി.ഐക്ക് 83 വോട്ടും മാത്രമാണ് ലഭിച്ചത്. എല്‍.ഡി.എഫിന് 54 വോട്ടും ലഭിച്ചിരുന്നു.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് കുമ്പളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചുകയറയത്. 17ാം വാര്‍ഡ് കെ.കെ പുറത്ത് കോണ്‍ഗ്രസിലെ ആയിശാ മുഹമ്മദാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണി പിന്തുണയോടെ മത്സരിക്കുന്ന ഫാത്തിമയുടെ പത്രികയാണ് തള്ളിയത്. സൂക്ഷ്മപരിശോധനയില്‍ സ്ഥാനാര്‍ഥിയെയും ഡമ്മിയെയും പിന്തുണച്ചത് ഒരേ ആളാണെന്ന് കണ്ടത്തെിയതോടെയാണ് പത്രിക തള്ളിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.കെ പുറത്തുനിന്നും കോണ്‍ഗ്രസിലെ എം.എ. മൂസയാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.