കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് കത്തി
text_fieldsകോഴിക്കോട്: നഗരത്തിലെ മാവൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി നാലു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട ടൗണ്‍ ടു ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങിയ ഉടന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം എതിര്‍വശത്തുള്ള ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കത്തി. 15 മിനിറ്റിന് ശേഷമാണ് തീ അണക്കാന്‍ കഴിഞ്ഞത്. മൂന്നു ബൈക്കുകള്‍ തട്ടിവീഴ്ത്തിയാണ് ബസ് ഫുട്പാത്തിനോടുചേര്‍ന്ന മതിലില്‍ ഇടിച്ചുനിന്നത്. ബസിന്‍െറ അടിയില്‍പെട്ട് ഗര്‍ഭിണിയടക്കം മൂന്നു ബൈക്ക് യാത്രികര്‍ക്കും ഒരു കാല്‍നടക്കാരനും പരിക്കേറ്റു.
സാരമായി പരിക്കേറ്റ ഇവരെ നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ അടിയില്‍പെട്ട ബൈക്കിന്‍െറ പെട്രോള്‍ ടാങ്ക് തകര്‍ന്ന് തീപിടിച്ചാണ് ബസിന്‍െറ ഉള്‍ഭാഗം കത്തിനശിച്ചത്. ബസിന്‍െറ അടിയില്‍ കുടുങ്ങിയ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
ബൈക്കിലെ യാത്രക്കാരായ വെള്ളിപറമ്പ് ആറാം മൈല്‍ ആലുള്ളപറമ്പ് തീര്‍ഥം ഹൗസില്‍ അഖില്‍ (29), എട്ടു മാസം ഗര്‍ഭിണിയായ ഭാര്യ സുമിത്ര (24) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബസ്ഡ്രൈവര്‍ വിജയകുമാര്‍ (46), കോഴിക്കോട് കോര്‍പറേഷന്‍ ചെലവൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ സനോജ്കുമാര്‍, അരക്കിണര്‍ കെ.ടിഹൗസില്‍ ആലിക്കോയ (54), എലത്തൂര്‍ പടിഞ്ഞാറെ തട്ടാറക്കല്‍ റസാഖ് (53) എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 3.20ഓടെ മാവൂര്‍ റോഡ്-യു.കെ.എസ് റോഡ് ജങ്ഷനിലാണ് അപകടം. മൂന്നു യാത്രക്കാരുമായി 3.17ന് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട മലപ്പുറം ഡിപ്പോയുടെ ആര്‍.എ.സി 435 നമ്പര്‍ ബസാണ് അപകടത്തില്‍പെട്ടത്. സ്റ്റാന്‍ഡില്‍നിന്ന് കുത്തനെയുള്ള ഇറക്കമിറങ്ങി മാവൂര്‍ റോഡിലേക്ക് കടക്കവെ ഇടതുവശത്തെ ഷോപ്പിങ് കോംപ്ളക്സില്‍നിന്ന് കാര്‍ പെട്ടന്ന് മുന്നിലേക്ക് വന്നതാണ് ബസിന്‍െറ നിയന്ത്രണംവിടാന്‍
കാരണം.വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വലത്തേക്ക് വെട്ടിച്ചു. ഇതോടെ, നിയന്ത്രണംവിട്ട് റോഡിനു നടുവിലെ ഡിവൈഡറും വൈദ്യുതിത്തൂണും തകര്‍ത്ത് എതിര്‍ദിശയിലൂടെ വരുകയായിരുന്ന ബൈക്കുകളിലിടിച്ച് മതിലില്‍തട്ടിനിന്നയുടന്‍ തീ ആളിക്കത്തുകയായിരുന്നു. ബസിലെ യാത്രക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. ബസിനടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികരെ സമീപത്തെ വ്യാപാരികളും നാട്ടുകാരുംചേര്‍ന്ന് രക്ഷപ്പെടുത്തി. വിവമരറിഞ്ഞ് ട്രാഫിക് പൊലീസും ബീച്ച് ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന്‍ ഓഫിസര്‍ വി.കെ. ബിജുവിന്‍െറ നേതൃത്വത്തില്‍ അഗ്നിശമനസേനാ വിഭാഗവും കുതിച്ചത്തെി രക്ഷാപ്രവര്‍ത്തനം നടത്തി. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡി. സാലി, ട്രാഫിക് അസി. കമീഷണര്‍മാരായ എ.കെ. ബാബു, സി. അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് ഗതാഗതം പുന$സ്ഥാപിച്ചത്. അപകടത്തില്‍പെട്ട ബസ് പിന്നീട് ക്രെയ്ന്‍ ഉപയോഗിച്ച് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
