വി.എസിനൊപ്പം അജുവിന്‍െറ ‘തെക്കന്‍ സെല്‍ഫി’
text_fieldsതിരുവനന്തപുരം: ഏറെ നാളായി മനസ്സില്‍ കൊണ്ടു നടന്ന സ്വപ്നം സഫലമായതിന്‍െറ ത്രില്ലിലായിരുന്നു ഇന്നലെ സിനിമാതാരം അജു വര്‍ഗീസ്. കേരളത്തിന്‍െറ പ്രതിപക്ഷ നേതാവ് വി.എസിനൊപ്പം ഒരു ചിത്രം അതും സെല്‍ഫി. എന്നാല്‍ നേതാവിനോട് പറയാന്‍ ധൈര്യം പോര. യുവതാരത്തിന്‍െറ ആഗ്രഹമറിഞ്ഞ വി.എസ് അജുവിനെ സെല്‍ഫിക്കായി ക്ഷണിച്ചതോടെ ഞെട്ടിയത് താരം മാത്രമല്ല സദസ്സും കൂടിയായിരുന്നു.
ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജിലെ കോളജ് യൂനിയന്‍ പ്രവര്‍ത്തന ഉദ്ഘാടനവേദിയിലാണ് വി.എസ് അജുവിനെ സെല്‍ഫിക്കായി ക്ഷണിച്ചത്. വ്യാഴാഴ്ച കോളജിലെ നവാഗതദിന ഉദ്ഘാടനത്തിന് നടന് ധ്യാന്‍ ശ്രീനിവാസനെയാണ് യൂനിയന്‍ തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഷൂട്ടിങ് തിരക്കുകളായതിനാല്‍ വരാന്‍ പറ്റില്ളെന്ന് ധ്യാന്‍ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ‘അടി കപ്പ്യാരെ കൂട്ടമണി’യുടെ സെറ്റില്‍ നിന്ന് അജു വര്‍ഗീസിനെ യൂനിയന്‍ ഭാരവാഹികള്‍ പൊക്കിയത്. പരിപാടിക്ക് ക്ഷണിച്ച ഭാരവാഹികളോട് അജുവിന് ഒറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. ഉദ്ഘാടകനായ വി.എസിനൊപ്പം ഒരു ഫോട്ടോ. ഫോട്ടോ എടുക്കാന്‍ കോളജിലെ ഒരു നേതാവിനെയും അജു ചട്ടംകെട്ടി. പക്ഷേ വേദിയിലത്തെിയതും യുവനേതാവിന്‍െറ പൊടിപോലും കണ്ടില്ളെന്ന് അജു തന്‍െറ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു. തുടര്‍ന്ന് പ്രസംഗം കഴിഞ്ഞതോടെ വേദിയില്‍ നിന്ന് എഴുന്നേറ്റ വി.എസ് ‘മിസ്റ്റര്‍ അജു, നമുക്ക് ഒരു സെല്‍ഫി എടുക്കാം’ എന്ന് അറിയിക്കുകയായിരുന്നു. നേതാവിന്‍െറ ക്ഷണം കേട്ട് ഞെട്ടിയ താരം പിന്നെ ഒന്നും നോക്കിയില്ല. പോക്കറ്റിലുണ്ടായിരുന്ന ഐ ഫോണെടുത്ത് ജനനേതാവിനെ ചേര്‍ത്തുനിര്‍ത്തി ഒരു ക്ളിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
