അവഗണനയില്‍ മനംമടുത്ത് ആദിവാസി കോളനിയില്‍ നിന്ന് സ്ഥാനാര്‍ഥി
text_fieldsപെരുമ്പാവൂര്‍: മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാറുകളും തദ്ദേശ സ്ഥാപനങ്ങളും അവഗണിച്ചുതള്ളിയ വേങ്ങൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡ് പൊങ്ങന്‍ചുവട് ആദിവാസി കോളനിയില്‍ ഇത്തവണ രാമചന്ദ്രന് എന്ന ആദിവാസി ജനവിധി തേടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയാണ് രാമചന്ദ്രനെ ഇവിടെ മത്സരിപ്പിക്കുന്നത്. 45 വര്‍ഷം അവഗണന മാത്രം ഏറ്റുവാങ്ങിയ കോളനിയിലെ ജനങ്ങള്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ വഞ്ചന ഏറ്റുവാങ്ങിയവരാണ്.
സഞ്ചരിക്കാന്‍ റോഡും ദാഹമകറ്റാന്‍ കുടിവെള്ളവും വെളിച്ചത്തിന് വിളക്കുകളുമില്ലാതെ വേങ്ങൂര്‍ പഞ്ചായത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമത്തിലേക്ക് തെരഞ്ഞെടുപ്പുകാലത്ത് മാത്രമാണ് നേതാക്കളത്തെുന്നത്. പനി വന്നാല്‍ മരുന്ന് വാങ്ങാന്‍ ആതുരാലയങ്ങളും ചികിത്സിക്കാന്‍ ഡോക്ടറുമില്ലാത്ത ഇവിടെ കുട്ടികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം നേടാന്‍ ഒരു പള്ളിക്കൂടം പോലുമില്ല. ആകെയുള്ള അങ്കണവാടിയിലാകട്ടെ പഠിപ്പിക്കാന്‍ അധ്യാപകരും ജീവനക്കാരുമില്ല. ആനയുള്‍പ്പടെയുള്ള വന്യജീവികളുടെ ഉപദ്രവം ഇവിടെ പതിവുസംഭവമാണ്.
സര്‍ക്കാര്‍ നല്കിയ കൃഷിഭൂമിയില്‍ കൃഷിയിറക്കിയാല്‍ ആനകളും കാട്ടുപന്നികളും നശിപ്പിക്കുന്ന സ്ഥിതിയാണ്.
കോളനിയില്‍നിന്ന് 12 കി.മീ. താണ്ടിവേണം ജീപ്പ് മാത്രം സഞ്ചരിക്കുന്ന വഴിയിലത്തൊന്‍. 45 വര്‍ഷമായി ഊരിലെ ജനങ്ങളെ ഭരണാധികാരികളെല്ലാം വഞ്ചിക്കുകയായിരുന്നെന്ന തിരിച്ചറിവാണ് രാമചന്ദ്രനെ മത്സരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. 215 വോട്ടുള്ള ആദിവാസികളുടെ സംരക്ഷകനാകുമെന്ന് ഉറപ്പുനല്‍കിയാണ് രാമചന്ദ്രന് വാര്‍ഡില്‍ ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
