മണിപ്പാല്‍ കൂട്ടമാനഭംഗം: 3 പേര്‍ക്ക് ജീവപര്യന്തം
text_fieldsമംഗലാപുരം: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ മലയാളി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തകേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്. പ്രതികളായ യാഗീഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവര്‍ക്കാണ് ഉടുപ്പി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2013 ജൂണ്‍ 21നാണ് ഓട്ടോയിലത്തെിയ മൂന്നംഗസംഘം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ തെളിവ് നശിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികളുടെ സഹോദരങ്ങളായ ബാലചന്ദ്ര, ഹരിപ്രസാദ് എന്നിവര്‍ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
108 പേരുടെ സാക്ഷിപ്പട്ടികയാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നവംബര്‍ രണ്ടിന് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനക്ക് വന്ന കേസില്‍ 2014 ജനവരി ആറിനാണ് വിചാരണ തുടങ്ങിയത്. കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ച 15 പേരെയും വിചാരണക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതികള്‍ ഹൈകോടതിയെ സമീപിച്ചത് വിചാരണ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
