തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം കൂടുതലെന്ന് കാന്തപുരം
text_fieldsകോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം കൂടിപ്പോയെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കേണ്ട കാര്യം ഇല്ലായിരുന്നു. വനിതകള്‍ വെറുതെയിരിക്കുകയും അടുത്ത സീറ്റിലിരുന്ന് പുരുഷന്‍മാര്‍ ഭരിക്കുകയും ചെയ്യുന്നതാണ് പൊതുവെയുള്ള അവസ്ഥയെന്ന് 'മനോരമ ന്യൂസിന്' നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മതസംഘടനകള്‍ രാഷ്ര്ടീയത്തില്‍ ഇടപെടും. സംഘടനയുടെ താല്‍പര്യങ്ങളെ പരിഗണിക്കാത്ത സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുമെന്നും മതസംഘടനക്ക് ഒന്നും പറയാന്‍ അധികാരമില്ളെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഇടത്–വലതു മുന്നണികളോട് സമദൂരം പാലിക്കുമെന്നും കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
