എവിടെ വൈദ്യുതിയും റോഡും? രാഷ്ട്രീയക്കാരെ കാത്ത് പറമ്പിക്കുളം നിവാസികള്‍
text_fieldsപറമ്പിക്കുളം: വൈദ്യുതിയും റോഡും വാഗ്ദാനം ചെയ്ത് പലതവണ പറ്റിക്കപ്പെട്ട നാട്ടുകാര്‍ കാത്തിരിപ്പാണ്, തങ്ങള്‍ക്ക് അടുത്ത വാഗ്ദാനവുമായി വരുന്ന രാഷ്ട്രീയക്കാരെ. പറമ്പിക്കുളത്തേക്ക് റോഡ് നിര്‍മിക്കണമെന്ന രണ്ട് പതിറ്റാണ്ടുകളായുള്ള ആവശ്യം വീണ്ടും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകുന്നു. മുപ്പതേക്കര്‍, അല്ലിമൂപ്പന്‍, തേക്കടി, കച്ചിതോട്, കുരിയാര്‍കുറ്റി എന്നീ ആദിവാസി കോളനികളിലേക്കുള്ള വൈദ്യുതീകരണം നടത്തണമെന്ന കോളനിവാസികളുടെ ആവശ്യം എല്ലാ തെരഞ്ഞെടുപ്പ് സമയങ്ങളിലും മുഖ്യ ചര്‍ച്ചാവിഷയമാകാറുണ്ടെങ്കിലും നടപടികളൊന്നും പൂര്‍ണമായി നടത്താന്‍ സാധിച്ചിട്ടില്ല.
പൂപ്പാറ കോളനിയില്‍ സ്ഥാപിച്ച സോളാര്‍ പാനല്‍ ഇടക്കിടെ തകറാറിലാകുന്നതിനാല്‍ ഇതിനെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന 100ഓളം കുടുംബങ്ങള്‍ മിക്ക ദിവസങ്ങളിലും ഇരുട്ടിലാണ്. 70 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് എത്തേണ്ട ഗതികേടിന് അറുതിയുണ്ടാക്കണമെന്നും ചെമ്മണാമ്പതിയിലൂടെ നിലവിലുള്ള ദുര്‍ഘടമായ നടപ്പാത റോഡാക്കി മാറ്റണമെന്നുമാണ് ആവശ്യം. നിലവില്‍ പറമ്പിക്കുളത്തേക്ക് കടക്കണമെങ്കില്‍ തമിഴ്നാട്ടിലെ സത്തേുമട മുതല്‍ ആനമല കടുവാസങ്കേതത്തിന്‍െറ ഉള്‍പ്പെടെ നാല് തമിഴ്നാട് വനം വകുപ്പ് ചെക്ക്പോസ്റ്റുകള്‍ കടന്നാണ് കോളനികള്‍ക്കകത്ത് എത്തേണ്ടത്.
കേന്ദ്ര വനം^പരിസ്ഥിതി വകുപ്പുമായി ബന്ധപ്പെട്ടാണ് വിഷയം ഉള്ളതെന്നു പറഞ്ഞ ജനപ്രതിനിധികള്‍ കൈയൊഴിയുകയാണ് പതിവ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി കാടുകയറാനിരിക്കുന്നവരോട് റോഡ് നിര്‍മാണം എന്തായി എന്ന ചോദ്യവുമായി കാത്തിരിക്കുകയാണ് ആദിവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
