ഇടമലക്കുടിയില്‍ അക്ഷരവെളിച്ചമെത്തിച്ച മഞ്ജു ടീച്ചര്‍ സ്ഥാനാര്‍ഥി
text_fieldsഅടിമാലി: വിദൂര ആദിവാസി കേന്ദ്രമായ ഇടമലക്കുടിയില്‍ അക്ഷരവെളിച്ചമത്തെിച്ച മഞ്ജു ടീച്ചര്‍ തെരഞ്ഞെടുപ്പില്‍ മത്സരത്തിന്. അടിമാലി പഞ്ചായത്തിലെ എട്ടാംവാര്‍ഡായ അടിമാലി നോര്‍ത് പട്ടികവര്‍ഗ ഡിവിഷനിലാണ് സ്വതന്ത്രയായി ടീച്ചര്‍ പത്രിക സമര്‍പ്പിച്ചത്. പുറംലോകം ഇടമലക്കുടിയെക്കുറിച്ച് അറിയാത്ത കാലത്ത് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിട്ടാണ് മഞ്ജു ഇടമലക്കുടിയിലത്തെിയത്. 14 വര്‍ഷത്തെ സേവനത്തിനുശേഷം ഐ.ടി.ഡി.പിയുടെ കീഴില്‍ സാമൂഹികപ്രവര്‍ത്തകയായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങിയത്. പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ഇവരെ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ചര്‍ച്ച നടത്തുണ്ട്. സ്വതന്ത്രയായി മത്സരിക്കാനാണ് ടീച്ചര്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ആദിവാസി പെണ്‍കുട്ടികള്‍ പൊതുവെ വിദ്യാഭ്യാസ രംഗത്ത് വരാത്ത കാലത്ത് പ്രീഡിഗ്രിവരെ പഠിച്ച മഞ്ജു തന്‍െറ മേഖല ഇടമലക്കുടിയായി തെരഞ്ഞെടുക്കുകയായിരുന്നു. വനാന്തരങ്ങളിലൂടെ 40 കി.മീ. നടന്ന് ചെന്നാണ് ഇടമലക്കുടിയിലെ കുരുന്നുകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയത്.
ഈ മേഖലയില്‍നിന്ന് ലഭിച്ച സ്നേഹവും ആദരവും തുടരാന്‍ ജനപ്രതിനിധിയായാല്‍ സാധിക്കുമെന്ന തിരിച്ചറിവാണ് സ്ഥാനാര്‍ഥിയാകാന്‍ പ്രേരിപ്പിച്ചതെന്ന് മഞ്ജു ടീച്ചര്‍ പറയുന്നു. ഇടമലക്കുടിയില്‍ ആണ്ടവന്‍കുടി, ഇഡ്ഡലിപ്പാറക്കുടി, പുതുക്കുടി, നടുക്കുടി എന്നിവിടങ്ങളിലെ ഏകാധ്യാപിക വിദ്യാലയങ്ങളിലാണ് മഞ്ജു സേവനമനുഷ്ഠിച്ചത്. വിവാഹശേഷം ഇടമലക്കുടിക്ക് പോവുക പ്രയാസമായതോടെയാണ് പ്രവര്‍ത്തനമേഖല അടിമാലിയിലേക്ക് മാറ്റിയത്. ഭര്‍ത്താവ് രാജേഷ് മൂന്നാര്‍ മോഡല്‍ റെസി. സ്കൂള്‍ ജീവനക്കാരനാണ്. ഒരുകുട്ടിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
