നാര്‍കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്: പ്രതിയെ ബംഗളൂരുവില്‍ എത്തിച്ച് തെളിവെടുത്തു
text_fieldsബംഗളൂരു: കാര്‍ ഇടപാടിനെന്ന വ്യാജേനെ യുവാവിനെ ബംഗളൂരുവിലത്തെിക്കുകയും നാര്‍കോട്ടിക്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥന് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി നാരായണ ദാസിനെ ബംഗളൂരുവിലത്തെിച്ച് തെളിവെടുത്തു. ബംഗളൂരു യെലഹങ്ക ന്യൂടൗണില്‍ നാരായണ ദാസ് വാടകക്കെടുത്ത ഫ്ളാറ്റിലാണ് പൊലീസ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ എസ്.ഐ ശിവകുമാറിന്‍െറ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പ്രതിയുമായി ബംഗളൂരുവിലത്തെിയത്.
ദേവദാസ് മേനോന് എന്ന വ്യാജപേരിലാണ് ബംഗളൂരുവില്‍ ഫ്ളാറ്റ് വാടകക്ക് എടുത്തത്. ഈ പേരില്‍ വ്യാജ ലൈസന്‍സും കണ്ടെടുത്തു. സംഘത്തിലുള്ള മയൂഖ എന്ന പെണ്‍കുട്ടി സമ്പന്നരെ വലയിലാക്കി ബംഗളൂരുവിലെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തിയ ശേഷമാണ് തട്ടിപ്പ് നടത്തിയിരുന്നത്. നാര്‍കോട്ടിക്സ് വകുപ്പില്‍ ജോലിയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നാരായണനും സംഘവും ഫ്ളാറ്റില്‍ എത്തി ഇവിടെ ഒളിപ്പിച്ചുവെച്ച മൈദപൊടിയുടെ പാക്കറ്റ് കണ്ടെടുക്കും. ഇത് കൊക്കെയ്ന്‍ ആണെന്ന് പറഞ്ഞ് ഫ്ളാറ്റിലത്തെിച്ചവരെ അറസ്റ്റ് ചെയ്യും. കേസില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ ലക്ഷങ്ങള്‍ തരണമെന്ന് പറഞ്ഞ് ബ്ളാക്മെയില്‍ ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത് . കൊക്കെയ്ന്‍ എന്ന് തോന്നിപ്പിക്കാന്‍ സംഘം ഉപയോഗിച്ചിരുന്ന മൈദ പൊടിയുടെ 200 ഓളം പാക്കറ്റ് ഇവിടെനിന്ന് കണ്ടെടുത്തു. ഇത് പാക് ചെയ്യാന്‍ ഉപയോഗിച്ചി സാമഗ്രികളും കവറുകളും പൊലീസിന് ഫ്ളാറ്റില്‍നിന്ന് കിട്ടി. ഇവ വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. സായ് ശങ്കര്‍, മയൂഖ എന്നിവരെ അടുത്ത ദിവസം ബംഗളൂരുവിലത്തെിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ തിരുവാങ്കുളം സ്വദേശി അജയഘോഷിന്‍െറ പരാതിയെ തുടര്‍ന്നാണ് തൃപ്പൂണിത്തുറ പൊലീസ് സംഘത്തെ അറസ്റ്റ്ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
