പടിയിറങ്ങുംമുമ്പ് പിടികൂടിയതില്‍ സന്തോഷം; വിതുമ്പലടക്കി എ.എസ്.ഐ ജോയി
text_fieldsപാരിപ്പള്ളി: കേരള പൊലീസിലെ സേവനം പൂര്‍ത്തിയാക്കാന്‍ ഏഴുമാസം മാത്രം ശേഷിക്കെ, തന്‍െറ ജീവിതത്തില്‍ ഒരിക്കലും മായ്ക്കാനാവാത്ത വേദനയുടെ കാരണക്കാരനായ ക്രിമിനലിനെ പിടികൂടാന്‍ സേനക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജോയി. തന്നെ കുത്തിവീഴ്ത്തുകയും ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തുകയും ചെയ്ത ആട് ആന്റണിയെ പിടികൂടിയതിനെക്കുറിച്ച് പറയുമ്പോള്‍ തന്‍െറ മുന്നില്‍ പിടഞ്ഞുവീണ് മരിച്ച സുഹൃത്തിന്‍െറ വേര്‍പാടില്‍ ജോയിയുടെ കണ്ണുകള്‍ നനഞ്ഞു.
രാത്രികാല പട്രോളിങ്ങിനിടെയാണ് പാരിപ്പള്ളി കുളമടക്ക് സമീപം സംശയാസ്പദമായി വഴിയരികില്‍ കണ്ട മാരുതി വാന്‍ പരിശോധിച്ചത്. ജോയിയുടെ നിര്‍ദേശപ്രകാരമാണ് മണിയന്‍പിള്ള പൊലീസ് ജീപ്പ് വാനിന് മുന്നില്‍ നിര്‍ത്തിയത്. വാനിലുള്ള ആളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതിനത്തെുടര്ന്ന് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുകയായിരുന്നു. ഡ്രൈവറുടെ സീറ്റിന് തൊട്ടുപിറകിലുള്ള സീറ്റില്‍ പ്രതിയെ കയറ്റി ഒപ്പം ജോയിയും ഇരുന്ന് സ്റ്റേഷനിലേക്ക് തിരിച്ചു. വരുംവഴി തന്‍െറ ശ്രദ്ധ അല്പം പാളിയപ്പോഴാണ് പ്രതി മണിയന്‍പിള്ളയെ കുത്തി മാരകമായി മുറിവേല്പിച്ചതെന്ന് ജോയി
ഓര്‍ക്കുന്നു.
വിളികേട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കുത്തിവീഴ്ത്തിയ ശേഷം ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതി കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണിയാണെന്ന് വ്യക്തമായത്. മാരകമായി മുറിവേറ്റ ജോയിക്ക് ആഴ്ചകളോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.
പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ലഡു വിതരണം ചെയ്താണ് ആട് ആന്റണിയെ പിടികൂടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചത്. പരാതി നല്‍കാനത്തെിയ പലരും അപ്രതീക്ഷിതമായി ലഭിച്ച സ്വീകരണത്തില്‍ ആദ്യമൊന്ന് പകച്ചു.
പിന്നീട് പൊലീസുകാര്‍ തന്നെയാണ് അവരെ വിവരം ധരിപ്പിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന പ്രതികള്‍ക്കും ലഡു ലഭിച്ചു. ആട് ആന്റണിയെ ഇന്ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരുമെന്ന് എസ്.ഐ എസ്. ജയകൃഷ്ണന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
