എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദിച്ചെന്ന് പരാതി
text_fieldsമാള: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ചികിത്സ തേടി. മാള മെറ്റ്സ് എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീരാഗ്, ആല്വിന്, ശ്യാം, ടോണി എന്നിവരാണ് മര്‍ദനമേറ്റ് ചികിത്സ തേടിയത്.
മുറിക്കുള്ളിലെ സി.സി.ടി.വി കാമറ ഓഫ് ചെയ്ത ശേഷം പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ് തലവന്‍ ഡോ. അസത്ത്, ബയോ ടെക്നോളജി അധ്യാപകന് നിഷാദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ശ്രീരാഗിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മാള ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പറയുന്നത്: കോളജ് അധികൃതരുടെ അനുവാദത്തോടെ പകല്‍ വിനോദയാത്ര പോയിരുന്നു. പിറ്റേന്ന് ക്ളാസിലത്തെിയപ്പോള്‍ ലഹരി ഉപയോഗിച്ചുവോ എന്ന് അധ്യാപകര്‍ അന്വേഷിച്ചു. ഇത് നിഷേധിച്ചപ്പോഴാണ് ക്രൂരമായി മര്‍ദിച്ചത്. വയറ്റിലും പുറത്തും കവിളിലും മാറിമാറി അടിച്ചു. മര്‍ദനം താങ്ങാനാവാതെ ആരോപണം സമ്മതിച്ചതോടെയാണ് മര്‍ദനം നിര്‍ത്തിയത്. മാള പൊലീസ് പരിക്കേറ്റ വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. സംഭവത്തത്തെുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്ളാസ് ബഹിഷ്കരിച്ചു. പ്രിന്‍സിപ്പലടക്കം മര്‍ദിച്ച അധ്യാപകരെ മാറ്റുന്നതുവരെ സമരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ഇതിനുമുന്നോടിയായി ബുധനാഴ്ച പഠിപ്പു
മുടക്കും.
അതേസമയം, ലഹരി ഉപയോഗിച്ച വിദ്യാര്‍ഥികളെ പ്രത്യേകം വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ഈ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വരുത്തി ഗൗരവം ശ്രദ്ധയില്‍പെടുത്തി. ദുശ്ശീലമുള്ളവരെ സ്ഥാപനത്തില്‍ പഠിപ്പിക്കാനാകില്ളെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.