സ്വതന്ത്ര ചിന്തക്ക് സ്ഥാനമില്ലാതാകുന്നു -കെ.എസ്. ഭഗവാന്‍
text_fieldsതിരുവനന്തപുരം: സ്വതന്ത്ര ചിന്തക്ക് രാജ്യത്ത് സ്ഥാനമില്ലാതാകുന്നുവെന്ന് കന്നട സാഹിത്യകാരന്‍ ഡോ കെ.എസ്. ഭഗവാന്‍. കേരള സര്‍വകലാശാല യൂനിയന്‍ കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിച്ച നാഷനല്‍ സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റിന്‍െറ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ വത്കരണത്തിലും സാംസ്കാരിക ഫാഷിസത്തിലും പ്രതിഷേധിച്ച് കേരളത്തിലെ എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതും പുരസ്കാരങ്ങള്‍ തിരികെ നല്‍കിയതും അഭിമാനകരമാണ്. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ഇന്ന് ഭരണകൂടം കവര്‍ന്നെടുക്കുന്നു. വിദ്യാഭ്യാസ മേഖലയിലും സമാന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവയെ ചെറുക്കണമെങ്കില്‍ എല്ലാവരും ഇന്ത്യന്‍ ഭരണഘടന പഠിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഫാഷിസത്തിന്‍െറ അതിക്രമങ്ങള്‍ക്കെതിരെ ഉറക്കെ ശബ്ദിക്കുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ചരിത്രകാരന്‍ ഡോ. കെ.എന്‍.പണിക്കര്‍ പറഞ്ഞു. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരാള്‍ക്കും തങ്ങള്‍ക്ക് ചുറ്റും നടക്കുന്നത് കണ്ട് നിശ്ശബ്ദരാകാന്‍ കഴിയില്ല. നരേന്ദ്ര മോദി അധികാരം വിട്ടശേഷമാണോ ഇനി അവരെല്ലാം ശബ്ദിക്കുക. സംഘപരിവാറിന്‍െറ അജണ്ടക്കെതിരെ ആശയപരമായ പോരാട്ടം വിദ്യാര്‍ഥികള്‍ ശക്തിപ്പെടുത്തം. രാജ്യത്തെ 70 ശതമാന പേരും മാംസാഹാരം കഴിക്കു
ന്നവരാണ്.
അതിനാല്‍ ഗോമാംസം നിരോധിക്കണമെന്ന് പറയുന്നത് യുക്തിരഹിതമാണ്. കരിക്കുലം പൊളിച്ചെഴുതി വിദ്യാഭ്യാസരംഗത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രമം തുടങ്ങിയിരുന്നു. ഏറ്റവും കഴിവുള്ളവരെ നിയോഗിക്കേണ്ട പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി ഏറ്റവും കഴിവുകെട്ടയാളെ നിയമിച്ചത് ഇതിനുദാഹരണമാണെന്നും പണിക്കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
