യുവാവിനെ മര്‍ദിച്ച് മലം തീറ്റിച്ചതായി പരാതി
text_fieldsകട്ടപ്പന: മുന്‍ സംസ്ഥാന കബഡി താരവും അണക്കര ഗവ.സ്കൂളിലെ കബഡി ടീം പരിശീലകനുമായ യുവാവിനെ മര്‍ദിച്ച് മലം തീറ്റിച്ചതായി പരാതി. അണക്കര എട്ടാംമൈല്‍ പടയപ്പപടി, പാറക്കല്‍ യോഗേന്ദ്രന്‍െറ മകന്‍ രവിചന്ദ്രനെ (19) മര്‍ദിച്ച് മലം തീറ്റിച്ചതായാണ് പരാതിയുയര്‍ന്നത്.
മര്‍ദനത്തില്‍ പരിക്കേറ്റ രവിചന്ദ്രന്‍ പുറ്റടി സി.എച്ച്.സിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച അതിരാവിലെ അഞ്ചോടെ അണക്കര എട്ടാംമൈല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. കോട്ടയത്ത് നടക്കുന്ന സൈനിക റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുക്കാന്‍ ഓട്ട പരിശീലനം നടത്തുന്നതിനിടെ അണക്കര വര്‍ക്ക്ഷോപ്പിന് സമീപം മൂത്രമൊഴിക്കാന്‍ നിന്നപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് പിന്നില്‍ നിന്നും മര്‍ദിക്കുകയായിരുന്നു. പാന്‍റ് ഊരിച്ചശേഷം മൊബൈലില്‍ ചിത്രമെടുക്കുകയും തുടര്‍ന്ന് സമീപത്ത് കിടന്ന മലം തിന്നാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വിസമ്മതിച്ചപ്പോള്‍ മലംവാരി തീറ്റിച്ചതായി രവിചന്ദ്രന്‍ പരാതിയില്‍ പറയുന്നു. ശനിയാഴ്ച വര്‍ക്ക്ഷോപ്പ് ഉടമയും സഹായിയും ഒളിച്ചിരുന്ന് രവിചന്ദ്രനെ പിടികൂടുകയായിരുന്നുവെന്ന് വണ്ടന്മേട് പൊലീസ്
പറഞ്ഞു. വര്‍ക്ക്ഷോപ്പിന് മുന്നില്‍ മലവിസര്‍ജനം നടത്തിയതിന് രവിചന്ദ്രനെതിരെയും രവിചന്ദ്രനെ മര്‍ദിച്ചകേസില്‍ ശ്രീകൃഷ്ണ വര്‍ക്ക് ഷോപ്പ് ഉടമ വിജയന്‍, സഹായി ജോണ്‍ എന്നിവര്‍ക്കെതിരെയും വണ്ടന്മേട് പൊലീസ് കേ
സെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.