മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ആവിയില്‍ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന മുസ്ലിംലീഗ് ജില്ലാ നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന എന്‍.എ. ഖാലിദിനെതിരെ ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആവിയില്‍ പ്രതിഷേധപ്രകടനം നടത്തി. ഞായറാഴ്ച വൈകീട്ടാണ് മുസ്ലിംലീഗ് നഗരസഭയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഖാലിദിന്‍െറ സഹോദരി പുത്രനും യൂത്ത് ലീഗ് നേതാവുമായ മഹമൂദ് മുറിയനാവിയെ സ്ഥാനാര്‍ഥിയാക്കണമെന്നും പ്രതിഷേധ പ്രകടനത്തില്‍ ആവശ്യമുയര്‍ന്നു.
2007 ല്‍ ചെയര്‍മാനായിരുന്ന ഘട്ടത്തില്‍ ഖാലിദ് അഴിമതി നടത്തിയതായും 2015ല്‍ കാഞ്ഞങ്ങാട്ടെ ചതുര്‍നക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ എന്‍.ഒ.സി നല്‍കിയ സംഭവത്തില്‍ കോഴ വാങ്ങിയതായും ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. അതേസമയം, ആവിയില്‍ വാര്‍ഡില്‍ അമ്മാവനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മഹമൂദ് മുറിയനാവി മാധ്യമത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
