കേരളത്തില്‍ സര്‍വിസിനായി ജലവിമാനമത്തെി
text_fieldsകൊച്ചി: കേരളത്തിലെ വിവിധ കേന്ദ്രങ്ങളെയും ലക്ഷദ്വീപിനെയും ബന്ധിപ്പിച്ച് സര്‍വിസ് നടത്താന്‍ പദ്ധതിയിട്ട ജലവിമാനം കൊച്ചിയിലത്തെി.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്‍െറ സാമ്പത്തിക സഹായത്തോടെ രണ്ട് സാങ്കേതിക വിദഗ്ധര്‍ ആരംഭിച്ച സീബേര്‍ഡ് സീപ്ളെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തിലാദ്യമായി ജലവിമാന സര്‍വിസ് ന
ടത്തുക. സീബേര്‍ഡ് ആദ്യമായി വാങ്ങിയ ക്വസ്റ്റ് കൊഡിയാക് 100 ആംഫിബിയന്‍ എന്ന 10 സീറ്റുള്ള വിമാനം വെള്ളിയാഴ്ചയാണ് കൊച്ചിയിലത്തെിയത്. നെടുമ്പാശ്ശേരി വിമാനത്താവളം ആസ്ഥാനമായാണ് സര്‍വിസ് നടത്തുക. സെപ്റ്റംബര്‍ 27ന് അമേരിക്കയിലെ സൗത് സെന്‍റ് പോള്‍ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരും കൊച്ചി സ്വദേ
ശികളാണ്.
80 മണിക്കൂര്‍ നാല് ഭൂഖണ്ഡങ്ങളിലെ വിവിധ വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ച്് പരീക്ഷണപ്പറക്കല്‍ നടത്തിയശേഷമാണ് കേരളത്തിലത്തെിയത്. ഈ യാത്രയില്‍ 50 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയുള്ള താപനിലകളില്‍ വിമാനം പരീക്ഷിച്ചു. അമേരിക്കയില്‍നിന്ന് പുറപ്പെട്ടശേഷം കാനഡയിലെ മൂന്നും ഗ്രീന്‍ലാന്‍ഡിലെ രണ്ടും ഐസ്ലാന്‍ഡിലെ ഒന്നും വിമാനത്താവളങ്ങളിലിറങ്ങി ഇന്ധനം നിറച്ചു.
തുടര്‍ന്ന് ഫറോവ ദ്വീപുകള്‍, സ്കോട്ലന്‍ഡ്, ഫ്രാന്‍സിലെ രണ്ട് വിമാനത്താവളങ്ങള്‍, ഗ്രീസിലെയും ഈജിപ്തിലെയും ഓരോ നഗരം, സൗദി അറേബ്യയിലെ രണ്ടിടങ്ങള്‍, ബഹ്റൈന്‍, ഒമാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ ഇറങ്ങിയശേഷമാണ് കൊച്ചിയിലത്തെിയത്. കമ്പനിയുടെ രണ്ടാമത്തെ വിമാനം ജലപ്പരപ്പില്‍ ഇറങ്ങുന്നതിനുള്ള മാറ്റംവരുത്താന്‍ അമേരിക്കയിലുണ്ട്. അത് ഈ മാസംതന്നെ കൊച്ചിയിലത്തെുമെന്നാണ്
പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.