നാടിനെ വിറപ്പിച്ച പുലി കൂട്ടിലായി
text_fieldsമാനന്തവാടി: ഒരുമാസമായി ചെറൂര്‍, കുറുക്കന്‍മൂല, കാട്ടിക്കുളം, മജിസ്ട്രേറ്റ് കവല എന്നിവിടങ്ങളില്‍ ഭീതിപരത്തിയ പുലി ഒടുവില്‍ വനംവകുപ്പിന്‍െറ കൂട്ടില്‍ കുടുങ്ങി.
കാട്ടിക്കുളം മേലേ 54 ആനപ്പാറ റോഡില്‍ പെന്തക്കോസ്ത് പള്ളിക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുവയസ്സുള്ള ആണ്‍പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം പുലി പയ്യമ്പള്ളി ചെറൂര്‍ സ്കറിയയുടെ ആടിനെ കൊന്നിരുന്നു. ഇതോടെ ജനം ഭീതിയിലായി. തുടര്‍ന്ന് കുറുക്കന്‍മൂല താണ്ടിക്കുന്നേല്‍ ബാബു, മജിസ്ട്രേറ്റ് കവല ചെറുപറമ്പില്‍ എല്‍ദോ, പുല്‍പറമ്പില്‍ എല്‍ദോ എന്നിവരുടെ ആടുകളെ കൊന്നിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്. ഈ മാസം ഒമ്പതിന് പള്ളിക്ക് സമീപം കൂട് സ്ഥാപിച്ചു. കൂട്ടിനുള്ളില്‍ ആടിനെയും കെട്ടി. കൂട്ടിലായ പുലിയെ വനംവകുപ്പ് ജീവനക്കാര്‍ തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.
സ്ഥലത്തത്തെിയ നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, റെയ്ഞ്ച് ഓഫിസര്‍ നജ്മല്‍ അമീന്‍, ഫോറസ്റ്റര്‍മാരായ ടി.പി. പ്രമോദ്കുമാര്‍, സി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലത്തെിയ വനപാലകര്‍ കൂടിന് സമീപത്തുനിന്ന് നൂറുകണക്കിന് ആളുകളെ മാറ്റാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. മാനന്തവാടി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബത്തേരി ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്‍ പുലിയെ പരിശോധിച്ചു. പുലിയുടെ പല്ല് നഷ്ടപ്പെട്ടതായി കണ്ടത്തെി. ഇരപിടിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പുലി നാട്ടിലിറങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
