കൊലക്കേസ് പ്രതികളെ മത്സരിപ്പിക്കാനുള്ള നീക്കം വെല്ലുവിളി -മന്ത്രി കെ.സി. ജോസഫ്
text_fieldsകണ്ണൂര്‍: കൊലക്കേസില്‍ പ്രതികളായവരെ സ്ഥാനാര്‍ഥികളാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാക്കാനുമുള്ള സി.പി.എം നീക്കം സമാധാനകാംക്ഷികളായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ.സി. ജോസഫ്. സി.പി.എം നേതൃത്വത്തിന്‍െറ അഹങ്കാരത്തിന്‍െറയും ധിക്കാരത്തിന്‍െറയും പ്രകടമായ തെളിവാണിത്. കളങ്കിതരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് നിലപാട് സ്വീകരിക്കുന്ന സി.പി.എം കൊലക്കേസില്‍ പ്രതിയായവരെപോലും സ്ഥാനാര്‍ഥികളാക്കുന്നത് അവരുടെ ഇരട്ടത്താപ്പ് നയത്തിന്‍െറ സൂചനയാണ്. മൃഗീയ ഭൂരിപക്ഷമുള്ള വാര്‍ഡില്‍ കൊലക്കേസ് പ്രതികളെ വിജയിപ്പിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞെന്ന് വരാം. എന്നാല്‍, ഭൂരിപക്ഷം സീറ്റില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തിയാല്‍ പ്രസിഡന്‍റായി കൊലക്കേസ് പ്രതി വരുന്നത് ഒഴിവാക്കാന്‍ കഴിയും. ഇതനുസരിച്ച് നിലപാട് സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ജനാധിപത്യ വിശ്വാസികള്‍ തയാറാകണമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
