കഞ്ചിക്കോട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
text_fieldsപാലക്കാട്: കഞ്ചിക്കോട് മേഖലയില്‍ രണ്ടിടത്ത് ബൈക്കിലത്തെിയ സംഘം ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കഞ്ചിക്കോട് സത്രപ്പടി സന്തോഷ് (19), ശിവനഗര്‍ സ്വദേശി കണ്ണന്‍െറ മകന്‍ രാധാകൃഷ്ണന്‍ എന്ന മധു(18), ബി.ജെ.പി പ്രവര്‍ത്തകന്‍ ചടയംകാലായി നരസിംഹപുരം പ്രവീണ്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈവിരലിന് വെട്ടേറ്റ സന്തോഷിനെ ജില്ലാആശുപത്രിയില്‍നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകീട്ട് ആറോടെ സത്രപ്പടി വാട്ടര്‍ ടാങ്കിന് സമീപത്താണ് സന്തോഷ്, മധു എന്നിവര്‍ക്ക് വെട്ടേറ്റത്. ബൈക്കിലത്തെിയ സംഘമാണ് വെട്ടിയത്. ആറരയോടെ ചടയംകാലായില്‍ വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന പ്രവീണിനെ ബൈക്കിലത്തെിയ മൂന്നംഗസംഘം വെട്ടുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. കസബ സി.ഐ ഷാജിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. സെപ്റ്റംബര്‍ 20നുണ്ടായ സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
