വര്‍ഗീയതക്കെതിരായ മുഖ്യമന്ത്രിയുടെ മൗനം അപമാനകരം -പിണറായി
text_fieldsകണ്ണൂര്‍: വര്‍ഗീയതക്കെതിരായ മുഖ്യമന്ത്രിയുടെ മൗനം അപമാനകരമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. ആര്‍.എസ്.എസിനൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിജയമാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നതെന്നും ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യം അദ്ദേഹം മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
വര്‍ഗീയതക്കെതിരെ സാഹിത്യകാരന്മാര്‍ നടത്തുന്ന പ്രതിഷേധം സ്വാഗതാര്‍ഹമാണ്. വി.പി.സിങ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കരുതെന്നും പിണറായി ഓര്‍മിപ്പിച്ചു.
മൂന്നര ലക്ഷം തോട്ടം തൊഴിലാളികള്‍ ദിവസങ്ങളായി പണിമുടക്കിലാണ്. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് പിണറായി ചോദിച്ചു. ഫലപ്രദമായ നടപടിയിലൂടെ സമരം അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പരമ്പരാഗത വ്യവസായ മേഖലകളിലും വളരെ തുച്ഛമായ കൂലിയാണ് നിലവിലുള്ളതെന്നും തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഇതിനും പരിഹാരം കാണണമെന്നും പിണറായി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
