തെരുവുനായ കടിച്ച് പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു
text_fieldsഗാന്ധിനഗര്‍: തെരുവുനായ കടിച്ച് പേ വിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. അയര്‍ക്കുന്നം മഞ്ഞാമറ്റം മഞ്ഞാമറ്റത്തില്‍ ജോസിന്‍െറ ഭാര്യ ഡോളിയാണ് (48) മരിച്ചത്.
ഒരാഴ്ചയായി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഏഴിനാണ് മരിച്ചത്. കഴിഞ്ഞമാസം 11നാണ് ഡോളിയെ തെരുവുനായ കടിച്ചത്. നായയുടെ കടിയേറ്റശേഷം ഡോളി മെഡിക്കല്‍ കോളജിലത്തെി പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിരുന്നു. പിന്നീട് ഈമാസം രണ്ടിന് കൈക്കും ശരീരത്തും വേദന അനുഭപ്പെട്ടതിനത്തെുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കത്തെി. ബോധക്കേടുണ്ടായതിനത്തെുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ ഉണ്ടായ പിഴവ് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ഭര്‍ത്താവ് ജോസ് പറഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞതിനുസരിച്ച് വന്‍ വിലകൊടുത്ത് മൂന്നുതവണ മരുന്ന് വാങ്ങിനല്‍കി കുത്തിവെപ്പ് എടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കുന്ന മരുന്നിന്‍െറ ഗുണനിലവാരം പരിശോധിക്കണമെന്നും പ്രദേശത്തെ സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം, മെഡിക്കല്‍ കോളജിലെ ആദ്യഘട്ട ചികിത്സക്കിടെ ഡോളിയെ ബന്ധുക്കള്‍ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മക്കള്‍: ജിബിന്‍, ജിസ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
