മൂന്നാറില്‍ തൊഴിലാളി സമരക്കാര്‍ റോഡ് ഉപരോധിക്കുന്നു
text_fieldsമൂന്നാര്‍: മിനിമം ദിവസ വേതനം ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തിപ്രാപിക്കുന്നു. സമരത്തിന്‍െറ ഭാഗമായി മൂന്നാറിലും പരിസരങ്ങളിലുമായി 15 മേഖലകളില്‍ സമരക്കാരും തൊഴിലാളികളും റോഡ് ഉപരോധിക്കുന്നുണ്ട്.
മൂന്നാര്‍^ഉദുമല്‍പേട്ട, കൊല്ലം^മധുര അടക്കമുള്ള ദേശീയപാതകളില്‍ വാഹന ഗതാഗതം തടസപ്പെട്ടു. തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്നാര്‍ ടൗണിലെ വ്യാപാരികളും കടകളടച്ചിട്ടുണ്ട്. ആറു മണിവരെ റോഡ് ഉപരോധം തുടരുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. മൂന്നാറിലെ ത്തിയ നിരവധി വിനോദ സഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. എന്നാല്‍, അവശ്യ സര്‍വീസുകളെ ഒഴിവാക്കിയാണ് ഉപരോധം. സംഘര്‍ഷം മുന്നില്‍കണ്ട് പ്രദേശങ്ങളില്‍ പൊലീസ് സേനയെ വിന്യസിച്ചു. സമാന രീതിയില്‍ തൊഴിലാളികള്‍ വയനാട്ടിലും റോഡ് ഉപരോധിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന, സംസ്ഥാന പാതകളിലും വാഹന ഗതാഗതം തടസപ്പെട്ടു.
അതേസമയം, മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം തുടങ്ങുന്നതിന് വനിതാ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. സമരത്തിന്‍െറ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും അധികൃതരെ തിരിച്ചേല്‍പ്പിക്കും.
മിനിമം കൂലി വര്‍ധന എന്ന മൂന്നാറിലെ തൊഴിലാളികളുടെ ആവശ്യം പരിഹരിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കും. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ട്രേഡ് യൂണിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. ബുധനാഴ്ച ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗം പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തുന്നത്.
പി.എല്‍സി യോഗം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്കു കൂടി വ്യാപിപ്പിക്കാന്‍ സംയുക്ത തൊഴിലാളി യൂനിയനുകള്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചും തുടര്‍ന്ന് അനിശ്ചിതകാല സത്യഗ്രഹവും ആരംഭിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
