കോളജ് മാനേജ്മെന്‍റുകള്‍ സംഘ പരിവാറിന്‍െറ കുഴലൂത്തുകാരാകുന്നു -വി.എസ്
text_fieldsതിരുവനന്തപുരം: സംഘപരിവാര്‍ അജണ്ടയുടെ കുഴലൂത്തുകാരായി കോളജ് മാനേജ്മെന്‍്റുകള്‍ മാറുന്നത് അത്യന്തം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തൃശൂര്‍ കേരള വര്‍മ കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ വിദ്യാര്‍ഥികളെയും അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെയുമുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാറിന്‍്റെ പിന്‍ബലത്തില്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ഭാരതത്തെ ഭ്രാന്താലയമാക്കി മാറ്റുകയാണ്. ആരു പാടണം, ഏതു ഗാനം ആലപിക്കണം, എന്തു വരക്കണം, എന്ത് എഴുതണം, എന്ത് ഭക്ഷിക്കണം ഇതെല്ലാം തങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കാണ് ഇവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. വഴങ്ങാത്തവരെ തല്ലിക്കൊല്ലുകയാണ്. ഇതേ ഭ്രാന്താണ് കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സമുദായ സംഘടനാ നേതാക്കളെ വിലക്കെടുത്ത് നടത്തുന്ന ഈ ശ്രമം പരാജയപ്പെടുത്തേണ്ടത് മതേതര കേരളത്തിന്‍്റെ ആവശ്യമാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ ആദ്യം ഉന്നംവെക്കുന്നത് കലാലയങ്ങളെയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തു ഭക്ഷിക്കണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന ഇക്കൂട്ടരുടെ ധാര്‍ഷ്ട്യം അനുവദിച്ചു കൊടുക്കാനാവില്ല. ഇതിന്‍്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കുന്ന നടപടി അപലപനീയമാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഫാഷിസത്തിനെതിരെ പ്രതികരിച്ച അധ്യാപികക്കെതിരെ നടപടി എടുക്കാനുള്ള കോളേജ് അധികൃതരുടെ നിലപാട് സാംസ്കാരിക കേരളത്തോടുളള വെല്ലുവിളിയാണെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ളെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
