വിജയ ബാങ്ക് കവര്‍ച്ച: 55,000 രൂപ കണ്ടെടുത്തു
text_fieldsചെറുവത്തൂര്‍: ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്ത മൂന്നുലക്ഷം രൂപയില്‍ 55,000 രൂപ ഇടുക്കി സ്വദേശി രാജേഷ് മുരളിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. മുരളിയാണ് ബാങ്കിന്‍െറ സ്ട്രോങ് റൂമിന്‍െറ സീലിങ് കുത്തിത്തുരന്നത്. ഇതിനുള്ള പ്രതിഫലമായാണ് ഒന്നാം പ്രതി ചെര്‍ക്കള തൈവളപ്പിലെ അബ്ദുല്‍ ലത്തീഫ് ഒരു ലക്ഷം രൂപ നല്‍കിയത്.
അഞ്ചുകോടിയുടെ സ്വര്‍ണവും മൂന്നുലക്ഷം രൂപയുമാണ് വിജയ ബാങ്കില്‍ നിന്നും കവര്‍ന്നത്. സ്വര്‍ണം മുഴുവനും കണ്ടത്തെി. പണം കണ്ടത്തൊനുള്ള ശ്രമത്തിനിടെയാണ് 55000 രൂപ കിട്ടിയത്. 26നാണ് വിജയ ബാങ്കില്‍ കവര്‍ച്ചാ ശ്രമം നടന്നത്. 27ന് രാത്രി സ്വര്‍ണവുമായി അബ്ദുല്‍ ലത്തീഫ് ഓട്ടോയില്‍ കാസര്‍കോട്ടേക്ക് പോകവേ ഉദുമയില്‍ ബേക്കല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അബ്ദുല്‍ ലത്തീഫ് ഇപ്പോള്‍ താന്‍ മൊബൈല്‍ കച്ചവടം നടത്തിവരുകയാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ചു. കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസ് ഒന്നാം പ്രതിയാണെന്ന് അറിഞ്ഞിട്ടുകൂടി ഓട്ടോ പരിശോധിക്കാന്‍ പൊലീസ് മുതിര്‍ന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.