ബീഫ് ഫെസ്റ്റിവല്‍ വിവാദം: നിലപാടില്‍ മാറ്റമില്ലെന്ന് ദീപ നിശാന്ത്
text_fieldsതൃശൂര്‍: ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി തൃശൂര്‍ കേരളവര്‍മ്മ കോളജ് മലയാള വിഭാഗം അധ്യാപിക ദീപ നിശാന്ത്. ഫേസ്ബുക്ക് പോസ്റ്റ് കോളജിനെതിരെ ആയിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് വിമര്‍ശിച്ചത്. തന്‍െറ നിലപാട് ചിലര്‍ വളച്ചൊടിച്ചതില്‍ ഖേദമുണ്ടെന്നും ദീപ നിശാന്ത് പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണങ്ങള്‍ തന്‍െറ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ ഭാഗമാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ദീപ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പിലിന് ദീപ നിശാന്ത് വിശദീകരണം നല്കി. അഭിഭാഷകരുമായി കൂടിയാലോചിച്ച് എഴുതി തയാറാക്കിയ വിശദീകരണമാണ് ദീപ നല്‍കിയത്. ദീപയുടെ വിശദീകരണത്തിന്‍െറ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ദേവസ്വം സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
യു.പിയിലെ ദാദ്രിയില്‍ ഗോമാസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഗൃഹനാഥനെ തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
