കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാനാവില്ല: എ.കെ ആന്റണി
text_fieldsകൊച്ചി: കേരളത്തിലെ സാമുദായിക ഐക്യത്തെ തകര്‍ക്കാനാവില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായുള്ള യു.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്‍െറ പേരില്‍ രാജ്യത്ത് അസഹിഷ്ണുത ഉണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. വര്‍ഗീയ ചേരിതിരിവ് കേരളത്തില്‍ പടര്‍ത്താന്‍ ശ്രമിക്കുകയാണ്. ബി.ജെ.പിയെ കൂട്ടുപിടിക്കുന്നവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വര്‍ഗീയതക്ക് കേരളം കൂട്ടുനിന്നിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വിഭാഗീയതയുണ്ടാക്കി കേരളത്തില്‍ സ്ഥാനമാനങ്ങള്‍ നേടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
