റേഷന്‍കാര്‍ഡ്: തെറ്റുതിരുത്തല്‍ പ്രക്രിയ ഇന്നു തുടങ്ങാനാവില്ല
text_fieldsതൃശൂര്‍: മുമ്പ് പ്രഖ്യാപിച്ചത് പോലെ റേഷന്‍കാര്‍ഡിലെ തെറ്റുതിരുത്തല്‍ പ്രക്രിയ ഇന്നു തുടങ്ങാനാവില്ല. തിരുത്തലിനുള്ള വിവരങ്ങള്‍ പ്രിന്‍റ് ചെയ്ത് റേഷന്‍കടകള്‍ക്ക് നല്‍കാനാവാത്തതാണ് കാരണം. അപേക്ഷയിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കലും റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനയും അടക്കം മൂന്നാംഘട്ടം കഴിഞ്ഞുവെങ്കിലും തുടര്‍പ്രവര്‍ത്തനം എങ്ങുമത്തെിയിട്ടില്ല. പരിശോധന കഴിഞ്ഞ റേഷന്‍കാര്‍ഡിലെ വിവരങ്ങള്‍ പ്രിന്‍റ്ചെയ്തു കൊടുക്കുന്നതിന് മുന്നോടിയായി പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് മാറ്റുന്ന പ്രക്രിയ ഇതുവരെ പൂര്‍ണമായിട്ടില്ല.
താലൂക്ക് സപൈ്ള ഓഫിസുകളില്‍ നിന്നാണ് വിവരങ്ങള്‍ പി.ഡി.എഫ് രൂപത്തിലേക്ക് മാറ്റി നല്‍കേണ്ടത്. ഒരാഴ്ച കഴിഞ്ഞാലും പി.ഡി.എഫ് രൂപത്തിലേക്ക് മാറ്റാനാവാത്ത സാഹചര്യമാണുള്ളത്. പി.ഡി.എഫ് രൂപത്തിലേക്ക് മാറ്റി സീഡിയില്‍ നല്‍കുന്ന ഉടമകളുടെ വിവരങ്ങള്‍ നേരത്തെ ഡാറ്റഎന്‍ട്രി പ്രവര്‍ത്തനങ്ങള്‍ നടത്തിയ അക്ഷയ,കുടുംബശ്രീ, സിഡിറ്റ് ഏജന്‍സികള്‍ താലൂക്ക് സപൈ്ളസ് ഓഫിസുകളിലേക്ക് തന്നെ പ്രിന്‍റ് എടുത്തുനല്‍കും. റേഷനിങ് ഇന്‍സ്പെക്ടര്‍ വഴി റേഷന്‍കടകളിലൂടെ ഇവ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കും. ഉടമകള്‍ക്ക് ഈമാസം 15 വരെ തിരുത്തി നല്‍കാനാവുമെന്നായിരുന്നു അവകാശവാദം.
ഒരാഴ്ച കഴിഞ്ഞ് പ്രിന്‍റ് ലഭിക്കുന്നതോടെ നല്‍കിയ സമയത്തിന്‍െറ പകുതിയും നഷ്ടമാവും. നേരത്തെ നല്‍കിയ അപേക്ഷകളില്‍ നല്‍കിയ വിവരങ്ങള്‍ക്കപ്പുറം തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നും നിര്‍ദേശവുമുണ്ട്. തിരുത്തലുകള്‍ വരുത്തുന്ന ഏജന്‍സി കോഓഡിനേറ്റര്‍ക്കും റേഷനിങ് ഇന്‍സ്പെക്ടര്‍ക്കും താലൂക്ക് സപൈ്ളസ് ഓഫിസര്‍ക്കും തിരുത്തലുകളുടെ ഉത്തരവാദിത്തം. വീണ്ടും തെറ്റുകള്‍ കടന്നുകൂടിയാല്‍ ഇവര്‍ മറുപടി നല്‍കേണ്ടിവരും. തെരഞ്ഞെടുപ്പ് ആരവത്തില്‍ മുങ്ങുന്നതോടെ പ്രിന്‍റ് നല്‍കല്‍ പ്രക്രിയ വീണ്ടും വൈകാനിടയുണ്ട്. ഇന്നു മുതല്‍ തുടങ്ങുമെന്ന് നേരത്തെ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും അതിന് അനുസരിച്ച് നടപടികള്‍ വകുപ്പ് സ്വീകരിക്കാത്തതാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിയാന്‍ കാരണം.
പ്രിന്‍റ് ലഭിക്കാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ നേരത്തെ ഓണ്‍ലൈനായി ലഭിച്ച തിരുത്തലുകള്‍ നടത്താനാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. വെബ്സൈറ്റില്‍ തിരുത്തല്‍ വരുത്തിയ ശേഷം പ്രിന്‍റ് കിട്ടുമ്പോള്‍ വീണ്ടും തിരുത്തേണ്ട ഗതികേടാണ് ജീവനക്കാര്‍ക്കുള്ളത്. റേഷന്‍കാര്‍ഡ് ഉടമകളില്‍ 80 ശതമാനം പേരും കമ്പ്യൂട്ടര്‍ സക്ഷരത നേടിയവരല്ല. ബാക്കി 20 ശതമാനത്തില്‍ അധികപേരും സ്വന്തമായി കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഇല്ലാത്തവരുമാണ്. 10 ശതമാനം പേര്‍ മാത്രമാണ് ഓണ്‍ലൈനില്‍ തിരുത്തല്‍ വരുത്തിയത്. ബാക്കി 90 ശതമാനം ഉടമകളും തിരുത്തുന്നതിന് റേഷന്‍കടകളെ ആശ്രയിക്കാനിരിക്കുകയാണ്. അതിനിടെ ജനം തള്ളിയ ഓണ്‍ലൈന്‍ തിരുത്തല്‍ സംവിധാനം നടപ്പാക്കുന്നത്. ഡാറ്റഎന്‍ട്രിയില്‍ കടന്നുകൂടിയ തെറ്റുകള്‍ തിരുത്തുന്നതിന് റേഷന്‍കാര്‍ഡ് പ്രക്രിയയില്‍ നേരത്തെ ഇല്ലാതിരുന്ന തെറ്റുതിരുത്തല്‍ കൂടി കൂട്ടിച്ചേര്‍ത്ത് വകുപ്പ് പുലിവാല് പിടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
