Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും: പൊമ്പിള ഒരുമൈ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും: പൊമ്പിള ഒരുമൈ
cancel

തിരുവനന്തപുരം: തോട്ടം തൊഴിലാളി പ്രശ്നത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജ് അംഗീകരിക്കുമെന്ന് മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി  ക്ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഇവര്‍.

ചര്‍ച്ചയില്‍ തൃപ്തിയുണ്ട്. എന്നാല്‍  350 രൂപ ദിവസവേതനമായി പരിമിതപ്പെടുത്താന്‍ അനുവദിക്കില്ല. പി.എല്‍.സി യോഗത്തില്‍ തീരുമാനമായില്ളെങ്കില്‍ പ്രശ്നത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും  പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു.

ആറംഗ സംഘമാണ് ക്ളിഫ്ഹൗസിലത്തെി  ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്. ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി, ജയലക്ഷ്മി, രാജേശ്വരി എന്നിവര്‍ക്ക് പുറമെ സമരത്തില്‍ ഇവരോടൊപ്പമുള്ള മനോജും അന്തോണിരാജും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം,  മിനിമം കൂലി 500 രൂപയാക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തോട്ടമുടമകള്‍. തൊഴിലാളി സമരം തോട്ടം മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  വ്യവസായം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ സഹായങ്ങള്‍ പലതും നല്‍കിയിട്ടില്ല. കടുത്ത പ്രതിസന്ധിയാണ് ഈ മേഖല നേരിടുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ മിനിമം കൂലി വര്‍ധന അംഗീകരിക്കാനാവില്ളെന്ന് ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് ശേഷം തോട്ടം ഉടമകള്‍ പറഞ്ഞു.

മിനിമം കൂലി നിശ്ചയിക്കുന്നതിനുള്ള പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയില്‍ നിര്‍ണായക നിലപാട് അറിയിക്കേണ്ടസെക്രട്ടറി തല ഉപസമിതി ഇതുവരെ ചേര്‍ന്നിട്ടില്ല. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍  പഠിക്കുന്നതിന് രൂപവത്കരിച്ചസമിതിയാണ് ഇതുവരെ യോഗം ചേരാത്തത്. തിങ്കളാഴ്ചക്ക് മുമ്പ് ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ പി.എല്‍.സിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ സെക്രട്ടറി തല ഉപസമിതി എന്ന് യോഗം ചേരുമെന്നുപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story