Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപലവ്യഞ്ജന വില...

പലവ്യഞ്ജന വില കയറുന്നു; പയര്‍വര്‍ഗങ്ങള്‍ക്ക് തീവില

text_fields
bookmark_border
പലവ്യഞ്ജന വില കയറുന്നു; പയര്‍വര്‍ഗങ്ങള്‍ക്ക് തീവില
cancel

കൊച്ചി: ഓണക്കാലത്ത് വര്‍ധിച്ച പലവ്യഞ്ജനങ്ങളില്‍ പലതിന്‍െറയും വില മാസം ഒന്ന് കഴിഞ്ഞിട്ടും കുറഞ്ഞില്ല. പയര്‍വര്‍ഗങ്ങള്‍ക്ക് പലതിനും തീവിലയാണ്. അതിനൊപ്പം പലവ്യഞ്ജനങ്ങളുടെ വില കുതിച്ചുയരുന്നതും കുടുംബ ബജറ്റിനെ താളം തെറ്റിക്കും.   ഇരട്ടിയോളം വില വര്‍ധനയാണ് പയര്‍വര്‍ഗങ്ങള്‍ക്ക് ഉണ്ടായത്. തുവരപ്പരിപ്പിന് 150 രൂപയാണ് കിലോ വില. ഓണത്തിനുമുമ്പ് ഇത് 90 രൂപയായിരുന്നു. അതിനുമുമ്പ് 75^80 രൂപയും. ഒരുമാസം മുമ്പുവരെ 90 മുതല്‍ 100 രൂപ വരെയായിരുന്ന ഉഴുന്നിന് ഇപ്പോള്‍ വില 142 രൂപയാണ്. ചെറുപയറിന് 100 രൂപ വരെയും.

ഓണത്തോടനുബന്ധിച്ച് സാധനങ്ങളുടെ വില ഉയരുകയും ഓണത്തിനുശേഷം രണ്ടാഴ്ചയായി കുറയുകയുമാണ് പതിവ്. എന്നാല്‍, ഇത്തവണ ഓണം കഴിഞ്ഞും വില ഉയര്‍ന്നുതന്നെ തുടരുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. പലവ്യഞ്ജനങ്ങളുടെ ലഭ്യതക്കുറവാണ് വില കൂടാന്‍ കാരണം. ഈ മാസം ഒന്നുമുതല്‍ തുടരുന്ന ചരക്കുലോറി സമരവും വിലക്കയറ്റത്തിന് കാരണമായി. ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ തുടങ്ങിയ ധാന്യവര്‍ഗങ്ങള്‍ക്ക് ക്ഷാമവുമുണ്ട്. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ധാന്യങ്ങള്‍ പ്രധാനമായും എത്തിയിരുന്നത്.

ഇവിടെ ഉല്‍പാദനത്തില്‍ വന്‍ ഇടിവ് സംഭവിച്ചു. ഇനി ഡിസംബറിലാണ് ധാന്യവര്‍ഗങ്ങളുടെ വിളവെടുപ്പ്. അതുവരെ പയര്‍വര്‍ഗങ്ങളുടെയെങ്കിലും വില ഇപ്പോഴത്തെ നിലയിലോ കുറച്ചുകൂടി കൂടാനോ ആണ് സാധ്യതയെന്ന് മൊത്തവ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സമരം തുടരുന്നതുമൂലം രണ്ട് ദിവസത്തിനുള്ളില്‍ ചരക്കുലോറികളുടെ കേരളത്തിലേക്കുള്ള വരവ് പൂര്‍ണമായി നിലച്ചേക്കും. ലോറി ഉടമകളുടെ സമരം അനിശ്ചിതമായി തുടരുന്നത് പ്രശ്നം രൂക്ഷമാക്കും.

ടോള്‍പിരിവ് അവസാനിപ്പിക്കാനാണ് ലോറി ഉടമകള്‍ സമരം ചെയ്യുന്നത്. അവശ്യസാധനങ്ങളായ പാല്‍, പച്ചക്കറി, മരുന്ന് എന്നിവ കൊണ്ടുവരാന്‍ സമരം ബാധകമല്ളെന്ന് ലോറി ഉടമകളുടെ കേന്ദ്രസംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. എന്നാല്‍, തമിഴ്നാട്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യവസായ അസംസ്കൃതവസ്തുക്കളുടെ നീക്കത്തെ സമരം ബാധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story