ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: 19.5 കിലോ സ്വര്‍ണവും കണ്ടെടുത്തു
text_fieldsകാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചക്കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു. ബാങ്കില്‍നിന്ന് മോഷണം പോയ 19.5 കിലോ സ്വര്‍ണവും കണ്ടെടുത്തു. കര്‍ണാടക കുശാല്‍നഗറിലെ ബൈത്തനഹള്ളി സുലൈമാന്‍ (43), കാസര്‍കോട് സന്തോഷ്നഗറില്‍ താമസിക്കുന്ന ബളാല്‍ കല്ലന്‍ചിറ സ്വദേശി അബ്ദുല്ലത്തീഫ് (44), കാഞ്ഞങ്ങാട് ബല്ലാകടപ്പുറം ജുമാമസ്ജിദിന് സമീപത്തെ മുബഷിര്‍ (21), കാസര്‍കോട് ചെങ്കള നാലാംമൈല്‍ ബേര്‍ക്കയിലെ അബ്ദുല്‍ഖാദര്‍ എന്ന മനാഫ് (30) എന്നിവരെയാണ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായിക്, സി.ഐ കെ.യു. പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഏഴ് പ്രതികളാണുള്ളത്. മൂന്നാംപ്രതി രാജേഷ് മുരളി, നാലാംപ്രതി ഓട്ടോഡ്രൈവര്‍ മുബഷിര്‍, അഞ്ചാംപ്രതി അബ്ദുല്‍ അഷ്റഫ് എന്നിവരാണ് അറസ്റ്റിലാകാനുള്ളത്. രാജേഷ് മുരളി ഇടുക്കി എണ്ണക്കുളം സ്വദേശിയാണ്. മുബഷിര്‍ ആവിയിലെ ഓട്ടോഡ്രൈവറും അബ്ദുല്‍ അഷ്റഫ് കുടക് സ്വദേശിയുമാണ്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കവര്‍ന്ന മുഴുവന്‍ സ്വര്‍ണവും ഒരാഴ്ചക്കുള്ളില്‍ കണ്ടത്തെിയത് അന്വേഷണ മികവാണെന്ന് പൊലീസ് മേധാവി പറഞ്ഞു.
ചെങ്കള ബേര്‍ക്കയിലെ പൊട്ടക്കിണറ്റില്‍നിന്ന് എട്ടര കിലോ സ്വര്‍ണവും ചേരൂര്‍ കടവിലെ പഴയ വീട്ടിലെ തട്ടിന്‍പുറത്തുനിന്ന് 11 കിലോ സ്വര്‍ണവും കണ്ടെടുത്തു. പ്രതികളായ മനാഫിനെയും ലത്തീഫിനെയും പൊലീസ് ബേര്ക്കയിലത്തെിച്ചിരുന്നു. മനാഫില്‍ നിന്നാണ് 11 കിലോ സ്വര്‍ണം എവിടെയുണ്ടെന്ന വിവരം ലഭിച്ചത്. ഞായറാഴ്ച രാവിലെയാണ് ചേരൂര്‍ കടവിലെ പഴയ കെട്ടിടത്തില്‍നിന്ന് സ്വര്‍ണം കണ്ടെടുത്തത്. മനാഫിന്‍െറ അകന്ന ബന്ധുവിന്‍െറ വീടാണിത്. വീട്ടുകാരറിയാതെ അകത്തുകയറി തട്ടിന്‍പുറത്ത് ഒളിപ്പിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായിക് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
