ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
വര്‍ഗീയ ശക്തികളെ കേരളത്തിന്‍െറ മണ്ണില്‍ വളരാന്‍ അനുവദിക്കില്ളെന്നും അരുവിക്കരയിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫിനുളളിലെ സീറ്റ് തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതക്ക് വളക്കൂറുള്ള മണ്ണല്ല കേരളമെന്നും ഇവിടെ മോദിയുടേയും ബി.ജെ.പിയുടേയും അജണ്ട നടപ്പാകില്ളെ ന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മൂന്നാം മുന്നണിക്ക് കേരളത്തില്‍ പ്രസക്തിയില്ളെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു.
യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ രീതിയല്ളെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
