രാഷ്ട്രീയ പാര്‍ട്ടി: എസ്.എന്‍.ഡി.പിയുടെ ആലോചനായോഗം തുടങ്ങി
text_fieldsചേര്‍ത്തല: ബി.ജെ.പിയുമായി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള എസ്.എന്‍.ഡി.പി വിളിച്ചുചേര്‍ത്ത ആലോചനാ യോഗം ചേര്‍ത്തല അശ്വിനി റസിഡന്‍സിയില്‍ ആരംഭിച്ചു. പാര്‍ട്ടി രൂപവത്കരിച്ചാല്‍ ഉണ്ടാകുന്ന സാധ്യതകളും നയങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. രാഷ്ര്ടീയ നിരീക്ഷകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഭാര്യ പ്രീതി നടേശന്‍ യോഗം ഭാരവാഹികള്‍ എന്നിവര്‍ക്ക് പുറമെ ഫിലിപ്പ് എം. പ്രസാദ്, മാതൃഭൂമി മുന്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ പി. രാജന്‍, ഡോ. ജയപ്രസാദ്, രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എം. ജയശങ്കര്‍, എന്‍.എം പിയേഴ്സണ്‍, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് പി.വി ബാബു, വി.എസ്.ഡി.പി പ്രസിഡന്‍റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ എന്നിവരാണ് ആലോചനാ യോഗത്തില്‍ പങ്കെടുക്കുന്നത്.
നിലവിലുള്ള രാഷ്ര്ടീയ സാഹചര്യം, എസ്.എന്‍.ഡി.പി പാര്‍ട്ടി രൂപീകരിച്ചാല്‍ അതിന്‍്റെ നിലനില്‍പ് എന്നീ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട്, സി.പി.എം-എസ്.എന്‍.ഡി.പി തര്‍ക്കം എന്നിവയും ചര്‍ച്ചയാകും. ആലോചനായോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ എസ്.എന്‍.ഡി.പി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
അതേസമയം, വെള്ളാപ്പള്ളിയെ എതിര്‍ക്കുന്ന വിഭാഗത്തിന്‍െറ യോഗം കൊച്ചിയില്‍ തുടങ്ങി. ഈഴവസമുദായ സ്നേഹിതര്‍ എന്ന പേരിലുള്ള യോഗം എസ്.എന്‍.ഡി.പി മുന്‍ പ്രസിഡന്‍റ് അഡ്വ. ഗോപിനാഥന്‍െറ അധ്യക്ഷതയിലാണ് ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
