Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 1:47 AM IST Updated On
date_range 6 Oct 2015 1:47 AM ISTപത്തുവര്‍ഷം വിദേശത്ത് തൊഴിലെടുത്തവര്‍ക്ക് പെന്ഷന് നല്‍കണം -പ്രവാസി ലീഗ്
text_fieldsbookmark_border
മലപ്പുറം: കുറഞ്ഞത് പത്തുവര്‍ഷം വിദേശരാജ്യങ്ങളില്‍ തൊഴിലെടുത്തവര്‍ക്ക് പരിധിയോ പ്രായമോ നോക്കാതെ പെന്ഷന് അനുവദിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു.
പ്രവാസി നയം രൂപവത്കരിക്കുക, വിമാനടിക്കറ്റ് നിരക്ക് ശാസ്ത്രീയമായി കുറക്കുക, കരിപ്പൂര്‍ വിമാനത്താവള പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികളും നടപ്പാക്കിയെങ്കിലും പ്രതീക്ഷിച്ച വിജയത്തിലത്തെിക്കാനായില്ളെന്ന് ചടങ്ങില്‍ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
പ്രവാസി ലീഗ് സംസ്ഥാന ചെയര്മാന് ഹാജി കെ. മമ്മദ് ഫൈസി പതാക ഉയര്‍ത്തി. പ്രസിഡന്റ് സി.പി. ബാവഹാജി അധ്യക്ഷത വഹിച്ചു.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കോഓഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ബാവഹാജിക്കുള്ള ഉപഹാര സമര്‍പ്പണവും പ്രവാസി സുരക്ഷാ പദ്ധതി ഫണ്ട് ഉദ്ഘാടനവും ഹൈദരലി തങ്ങള്‍ നിര്‍വഹിച്ചു. മാര്ഗധാര കൈപ്പുസ്തകവും പ്രവാസി ബുള്ളറ്റിനും മന്ത്രി അലി പ്രകാശനം ചെയ്തു.
ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ കര്‍മരേഖ അവതരിപ്പിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ്, കെ.പി. മുഹമ്മദ് കുട്ടി, എസ്.വി. അബ്ദുല്ല, പി.എം.കെ. കാഞ്ഞിയൂര്‍, ടി.എച്ച്. കുഞ്ഞാലി ഹാജി, സലാം വളാഞ്ചേരി, കാപ്പില്‍ മുഹമ്മദ് പാഷ, ഹാഷിം കൊടിമേല്‍കൊടി, കെ.സി. അഹമ്മദ്, ജലീല്‍ വലിയകത്ത്, എം.എസ്. അലവി, ഷരീഫ് കോട്ടയം, മൊയ്തു എടയൂര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story